വലയില്‍ കുരുങ്ങിയ പൊന്‍മാന് പോലീസ് രക്ഷകരായി!

ചെറായിയ്ക്കടുത്ത് പള്ളിപ്പുറം കായലില്‍ മീന്‍ പിടിക്കാന്‍ വിരിച്ചിട്ടിരുന്ന വലയില്‍ കുരുങ്ങിയ പൊന്‍മാന് പോലീസുകാര്‍ രക്ഷകരായി.
മുനമ്പം എസ്‌ഐ വി.ബി. റഷീദ്, എഎസ്‌ഐ മുരളി, പോലീസുകാരനായ സുജീഷ് എന്നിവര്‍ അടങ്ങിയ സംഘം ചെറായി ബീച്ചിലേക്ക് പട്രോളിംഗിനു പോകും വഴിയാണ് പൊന്‍മാന്‍ കുരുങ്ങിക്കടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ അവര്‍ ജീപ്പ് നിര്‍ത്തി പരിസരത്ത് നിന്നും നീന്തല്‍ അറിയാവുന്ന ഒരാളെ കണ്ടെത്തി അതിനെ രക്ഷപ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
നീന്തി വലക്കടുത്ത് എത്തിയ ആള്‍ പൊന്‍മാനെ വലയില്‍ നിന്നും വേര്‍പെടുത്തി എടുത്തുകൊണ്ട് തിരികെ കരയിലേക്ക് നീന്തിയെത്തി പക്ഷിയെ പോലീസിനെ ഏല്‍പ്പിച്ചു.
പോലീസ് സംഘമാകട്ടെ അതിനു പ്രഥമ ശൂശ്രൂഷ നടത്തുകയും പറത്തി വിടുകയും ചെയ്തു.
https://www.facebook.com/Malayalivartha























