ഡ്രിപ്പിട്ടാലെന്താ...ഗുജറാത്തിയാണോ...നവരാത്രി ആഘോഷത്തിന് ഗര്‍ബ നൃത്തത്തിനിറങ്ങിയിരിക്കും!പക്ഷേ സോഷ്യല്‍ മീഡിയയ്ക്ക് കണ്‍ഫ്യൂഷന്‍ മാറുന്നില്ല!

ഗര്‍ബ നൃത്തത്തിന് ഗുജറാത്തികള്‍ക്കിടയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. നവരാത്രി ദിവസങ്ങളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഗുജറാത്തികള്‍ കളിക്കുന്ന നൃത്തമാണ് ഗര്‍ബ നൃത്തം. ഈ നൃത്തം കാലങ്ങളായി ഗുജറാത്തികള്‍ പിന്തുടര്‍ന്ന് വരുന്നുമുണ്ട്.
ഇത്തരത്തില്‍ ഗുജറാത്തികളുടെ ഗര്‍ബ പ്രേമം വിളിച്ചോതുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ആശുപത്രിക്കിടക്കയില്‍നിന്ന് രോഗി കൈയ്യില്‍ കുത്തിയ ഡ്രിപ്പുമായി വന്ന് ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ. മുന്‍പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ വീണ്ടും തരംഗമായി മാറുകയാണ്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ തെറ്റ് കുറ്റങ്ങളും തട്ടിപ്പും പ്രേക്ഷകര്‍ എണ്ണിപ്പറയുകയാണ്. അടുത്ത് നില്‍ക്കുന്ന ആള്‍ ശരീരത്തില്‍ ഇലകള്‍ അണിഞ്ഞിട്ടുണ്ടെന്നും ഇത് യഥാര്‍ത്ഥ ഗര്‍ബ നൃത്ത വീഡിയോയല്ല ഫാന്‍സി ഡ്രസ് മത്സരമാണെന്നും പലരും പ്രതികരിച്ചു.
https://www.facebook.com/Malayalivartha























