നീന്തല്‍ക്കുളത്തില്‍ കുടുങ്ങിയ കടമാനെ രക്ഷപെടുത്തിയതിന്റെ സന്തോഷത്തില്‍ ന്യൂ ഹാംഷെയര്‍ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്മെന്റ്

ന്യൂ ഹാംഷെയര്‍ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്മെന്റ് തങ്ങളുടെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയില്‍ നീന്തല്‍ക്കുളത്തില്‍ കുടുങ്ങിയ ഒരു കടമാനിനെ (moose) വിജയകരമായി പുറത്തെത്തിക്കാന്‍ അവരുടെ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങളെയാണ് കാണിച്ചിരിക്കുന്നത്.
ന്യൂ ഹാംഷെയര്‍ നീന്തല്‍ക്കുളത്തില്‍ വീണ കടമാനിനെയാണ് രക്ഷിച്ചത്. കുളത്തില്‍ നിന്ന് സ്വയം കരകയറാന്‍ കടമാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഉദ്യോഗസ്ഥര്‍ നീന്തല്‍ക്കുളത്തിന്റെ ഒരു മൂലയില്‍ താല്‍ക്കാലികമായി മരം കൊണ്ടുള്ള പടികള്‍ സ്ഥാപിച്ചു. പക്ഷേ ആ കടമാനിന് അതിലൂടെ കരയിലേക്ക് കയറാന്‍ കഴിഞ്ഞില്ല. പിന്നീട് കടമാനിന്റെ പിന്‍ഭാഗത്തായി വരും വിധം ഒരു കയറിട്ട ഉദ്യോഗസ്ഥര്‍, കയറിന്റെ അറ്റം ഇരുകരകളില്‍ നിന്നു പിടിച്ചുകൊണ്ട് പടിയുടെ ഭാഗത്തു നിന്നും അത് പൂളിന്റെ മറ്റുഭാഗത്തേയ്ക്ക് പോകാതെ തടഞ്ഞുനിര്‍ത്തി. ഒടുവില്‍ പടികളിലൂടെ അല്ലെങ്കിലും പുറത്തേയ്ക്ക് കയറാന്‍ കഴിഞ്ഞ മാന്‍ ഓടിപ്പോവുകയായിരുന്നു.
വിഡിയോയ്ക്ക് ഒപ്പമുള്ള ഫേയ്സ്ബുക്ക് പോസ്റ്റില്‍ ന്യൂ ഹാംഷെയര്‍ ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതിങ്ങനെ,' പ്രജനന കാലമായതിനാല്‍ കടമാനുകള്‍ ഇണയെ തേടിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു യാത്രയിലാണ് ഈ കടമാന്‍ രാത്രിയില്‍ അബദ്ധത്തില്‍ കുളത്തില്‍ വീണത്. നിരവധി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തിലെത്തി നടത്തിയ ശ്രമഫലമായി അതിനെ രക്ഷപെടുത്തി അയക്കാന്‍ കഴിഞ്ഞു. പടികളില്ലാത്തതുകൊണ്ടാണ് അതിന് സ്വയം പുറത്തിറങ്ങാന്‍ കഴിയാതെ വന്നത്. ഒടുവില്‍ രക്ഷപ്പെട്ട കടമാന്‍ ജീവനും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു.
https://www.facebook.com/Malayalivartha























