വിവാഹ വേഷത്തില്‍ ടമ്മി ഹാളിനെ ജിമ്മിലും ഷോപ്പിംഗ് മാളിലും മീന്‍ പിടിക്കുവാന്‍ പോകുന്നിടത്തും ഒക്കെ കാണാം!

ഓസ്‌ട്രേലിയ സ്വദേശിനിയായ ടമ്മി ഹാള്‍ സ്വന്തം നാട്ടിലാകെ അറിയപ്പെടുന്ന ഒരാളാണ്. അതിന് കാരണമാകുന്നതാകട്ടെ അവരുടെ ഒരു വിചിത്ര സ്വഭാവവും.
സാധാരണയായി വധുവരന്മാര്‍ വിവാഹദിനത്തില്‍ ധരിക്കുന്ന വസ്ത്രം പിന്നീട് മടക്കി പെട്ടിയില്‍ വയ്ക്കുന്നകയാണ് ചെയ്യുന്നത്.
പിന്നീട് അവര്‍ അതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. എന്നാല്‍ അവിടെയാണ് ടമ്മി ഹാള്‍ വ്യത്യസ്തയാകുന്നത്.
ജിമ്മിലും ഷോപ്പിംഗ് മാളിലും മീന്‍ പിടിക്കുവാന്‍ പോകുമ്പോഴും എന്നല്ല എവിടെ പോകാനായാലും ടമ്മി ഇടയ്ക്കിടയ്ക്ക് തന്റെ വിവാഹവസ്ത്രം ധരിച്ചു പോകും.
ഈ വസ്ത്രം ധരിച്ചുള്ള തന്റെ ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വളരെ വലിയ വില നല്‍കി വാങ്ങിയ വിവാഹ വസ്ത്രം ഒരു ദിവസം മാത്രം ഉപയോഗിച്ച് കളയുന്നത് ഇഷ്ടമില്ലാത്തതാണ് ഇത്തരമൊരു തീരുമാനം എടുക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചതത്രേ.
https://www.facebook.com/Malayalivartha