80-കാരി അമ്മൂമ്മയുടെ പെയിന്റിംഗ് ഇറ്റലിയില്‍ വന്‍ഹിറ്റ് !
മധ്യപ്രദേശിലെ ഒരമ്മൂമ്മയാണ് ഇറ്റലിക്കാര്‍ക്കിടയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത്. മധ്യപ്രദേശിലെ ഉമേരിയ ജില്ലയില്‍നിന്നുള്ള 80-കാരി ജോധയ്യ ബായ് ബയ്ഗയാണ് സ്വന്തം പെയിന്റിംഗുകളിലൂടെ ഇറ്റലിക്കാരെ ഞെട്ടിച്ചിരിക്കുന്നത്. ലോര്‍ഹ എന്ന ഗ്രാമത്തില്‍ നിന്നുള്ള ജോധയ്യയുടെ പെയിന്റിംഗുകള്‍ ഇപ്പോള്‍ മിലാനില്‍ പ്രദര്‍ശനത്തിനു വെച്ചിരിക്കുകയാണ്.
ജീവിത പങ്കാളിയെ നഷ്ടപ്പെട്ടതോടെയാണ് 40 വര്‍ഷം മുമ്പ് അവര്‍ ചിത്രംവര തുടങ്ങിയത്. അതാകട്ടെ ഇപ്പോള്‍ അവരെ രാജ്യാന്തര പ്രശസ്തിയിലേക്കും ഉയര്‍ത്തിയിരിക്കുന്നു. മൃഗങ്ങള്‍ ഉള്‍പ്പെടെ ചുറ്റും കാണുന്നതെല്ലാം ഞാന്‍ വരയ്ക്കും. ചിത്രരചനയ്ക്കുവണ്ടി ഞാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കുറേക്കാലമായി ചിത്രംവരയല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്യുന്നുമില്ല. ജീവിക്കാന്‍ വേണ്ടിയും കുടുംബം നോക്കാനും എന്തെങ്കിലും ചെയ്യണ്ടേ. ഞാന്‍ കണ്ടുപിടിച്ച ജോലിയിതാണ് ജോധയ്യ പറയുന്നതിങ്ങനെയാണ്.
മിലാന് വരെ തന്റെ ചിത്രങ്ങള്‍ എത്തിപ്പെട്ടതില് ജോധയ്യ അതീവ സന്തുഷ്ടയാണ്. ജോധയ്യയെ ചിത്രം വര പഠിപ്പിച്ച ഗുരു ആഷിഷ് സാമിയുടെ അഭിപ്രായത്തില്‍ ജോധയ്യ ഇനിയും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്നതേയുള്ളൂ. ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ട സ്ത്രീയാണ് ജോധയ്യ. അവര്‍ പ്രശസ്തയായതോടെ ആ വിഭാഗത്തില്‍നിന്നുള്ളവര്‍ക്കും ആത്മവിശ്വാസം വര്‍ധിക്കുകയാണ്.
https://www.facebook.com/Malayalivartha