നോര്‍ത്ത് അമേരിക്കന്‍ വൈഫ് ക്യാരിയിംഗ് ചാംപ്യന്‍ഷിപ്പില്‍ ഭാര്യയെ ചുമലിലേറ്റി ഓട്ടം, മലകയറ്റം, തടസ്സയോട്ടം ഒക്കെ പൂര്‍ത്തിയാക്കിയാല്‍ സമ്മാനത്തുക ഭാര്യയുടെ ഭാരത്തിന്റെ അഞ്ചിരട്ടി!
അമേരിക്കയിലെ ഓക്സ്ഫോര്‍ഡ് കൗണ്ടിയിലെ മേയ്ന് എന്ന സ്ഥലത്ത് നടക്കുന്ന രസകരമായ ഒരു മല്‍സരമാണ് നോര്‍ത്ത് അമേരിക്കന്‍ വൈഫ് ക്യാരീയിങ് ചാമ്പ്യന്‍ഷിപ്പ്.
ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് പങ്കെടുക്കുന്ന മല്‍സരമാണിത്. ഓട്ടമല്സരമാണ് പക്ഷെ വെറുതെ ഓടിയാല്പോരാ. ഭാര്യയെ ചുമലിലെടുത്ത് വേണം ഓടാന്‍. 3 വ്യത്യസ്ത കടമ്പകള്‍ കടക്കണം.
ആദ്യം മണ്ണും വെള്ളവും നിറച്ച് ചെളിയായിക്കിടക്കുന്ന ഒരു കുഴിയാണ് കടക്കേണ്ടത്. വീണിട്ടും വിട്ടില്ല പലരും. എഴുന്നേറ്റ് ആവുന്നത്ര വേഗത്തില്‍ വാമഭാഗത്തെ തോളിലേറ്റി ഓടി.
അടുത്തത് തടികൊണ്ടുള്ള കടമ്പ കടക്കലാണ്. ഇതൊക്കെ നിസാരം എന്ന മട്ടില്‍ ചിലര്‍ കടന്നെങ്കിലും ചിലര്‍ വീണ് സുല്ലിട്ടു. മൂന്നാമത്തേതും അവസാനത്തേതുമായ ലാപ്പില്‍ ഒരു മണ്‍കൂനയാണ് കടക്കേണ്ടത്. ആവേശത്തോടേ ഭാര്യയെ തലകീഴാക്കി തോളിലേറ്റി 3 കടമ്പകളും നിഷ്പ്രയാസം കടന്ന ഡെലവെയര്‍ പ്രവിശ്യയില്‍ നിന്നുള്ള ജെറോമും ഒലീവിയയും ഒന്നാംസ്ഥാനക്കാരായി. ആദ്യമായാണ് ഇവര്‍ ഈ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
നിസാരക്കാരനല്ല ജെറോം. 55.95 സെക്കന്റിലാണ് ലക്ഷ്യം കണ്ടത്. ഇനി സമ്മാനത്തെക്കുറിച്ച്. സമ്മാനത്തില്‍ ഭാര്യയാണ് താരം. ഭാര്യയുടെ ഭാരമെത്രയാണോ അതിന്റെ 5 ഇരട്ടിയാണ് സമ്മാനത്തുക. കഴിഞ്ഞില്ല ഭാരത്തിനനുസരിച്ച് അത്രയും അളവില്‍ ബിയറുമുണ്ട്. ജെറോമിനും ഒളീവിയക്കും കൂടി കിട്ടിയതെത്രയെന്നോ? 39,425 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ 555 യു എസ്സ് ഡോളറും 6 കെയ്സ് ബിയറും. അതുകൊണ്ടാണ് പറയുന്നത് വെറുതെയല്ല ഭാര്യ.
https://www.facebook.com/Malayalivartha