123 വയസ്സുകാരനെ കണ്ടപ്പോള്‍ അബുദാബി വിമാനത്താവള ഉദ്യോഗസ്ഥര്‍ക്ക് അടക്കാനാവാത്ത അത്ഭുതം...പിന്നെ സെല്‍ഫിയുടെ ബഹളം!
123-ാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി നടക്കുന്ന ഹിന്ദു സന്യാസിയും യോഗ ഗുരുവുമായ സ്വാമി ശിവാനന്ദ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകുകയാണ്.
അബുദാബി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തോടൊപ്പം എടുത്ത സെല്‍ഫികള്‍ വൈറലായതോടെയാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ താരമായത്.
സ്വാമി ശിവാനന്ദ 1896 ഓഗസ്റ്റ് 8-ന് ജനിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലണ്ടനിലെ യോഗാ സെന്ററിലേക്ക് പോകുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് സ്വാമി ശിവാനന്ദ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയത്.
പാസ്പോര്‍ട്ട് നോക്കി വയസ് കണ്ട് അമ്പരന്ന ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തോടൊപ്പം നിന്ന് സെല്‍ഫിയെടുക്കുകയായിരുന്നു. ഇതോടെ യാത്രക്കാരും അദ്ദേഹത്തെ പരിചയപ്പെടാനായി ചുറ്റും കൂടി.
2013-ല്‍ അന്തരിച്ച ജപ്പാന് സ്വദേശിയായ ജിറോമന്‍ കിമുറയാണ് ഏറ്റവും കൂടുതല്‍ ജീവിച്ച മനുഷ്യന്-116 വര്‍ഷവും 54 ദിവസവുമായിരുന്നു ഇദ്ദേഹം ജീവിച്ചത്. സ്വാമി ശിവാനന്ദയുടെ ആരോഗ്യരഹസ്യവും അദ്ദേഹം പങ്കുവെച്ചു. വേവിച്ച ഭക്ഷണവും യോഗയുമാണ് തന്റെ ആരോഗ്യത്തിനു കാരണമെന്ന് സ്വാമി വെളിപ്പെടുത്തി. എണ്ണയോ പാലോ പഴങ്ങളോ കഴിക്കാറില്ലെന്നും ഇദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha