വാഹനത്തിനു പിന്നാലെ ഓടിയ സിംഹത്തിന്റെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടത് ഡ്രൈവര്‍ വണ്ടി ശരവേഗത്തില്‍ പായിച്ചതിനാല്‍...
കര്‍ണാടകയിലെ അടല്‍ ബിഹാരി വാജ്പേയ് സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ആരിലും ഭീതിയുണര്‍ത്തും.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനത്തിനു പിന്നാലെ സിംഹം കുതിച്ചോടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഭീതി നിറയ്ക്കുകയാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് സഞ്ചാരികളെ സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടുത്തിയത്.
വാഹനത്തിനുള്ളിലുണ്ടായിരുന്ന സഞ്ചാരികളിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
വാഹനത്തെ ഏറെ നേരം പിന്തുടര്‍ന്ന സിംഹം ഡ്രൈവര്‍ ജീപ്പിന്റെ വേഗത കൂട്ടിയതോടെ ക്ഷീണിച്ച് പിന്മാറുകയായിരുന്നു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്.
https://www.facebook.com/Malayalivartha