ഇടിമിന്നലേറ്റ് മരം നിന്നു കത്തുന്നതിന്റെ വൈറല്‍ വീഡിയോ
കാലാവസ്ഥാ വ്യതിയാനം കാരണം ഇടിമിന്നലിന്റെ രൗദ്രത കൂടുതല്‍ ത്രീവ്രമായതിനാല് ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ഷം തോറും ക്രമമായ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടു തന്നെ എല്ലാവരും മഴക്കാലത്ത് ഭയപ്പെടുന്നത് ഇടിമിന്നലിനെയാണ്.
ഇപ്പോള്‍ ഇടിമിന്നലുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഇടിമിന്നലേറ്റ ഒരു മരം നിന്ന് കത്തുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഇടിമിന്നലേറ്റ മരത്തിന്റെ ഉള്‍വശം കത്തുന്നതാണ് ദൃശ്യങ്ങളിലുളളത്.
സോ ഫെയ്ന് എന്ന് പേരിലുളള ട്വിറ്റര്‍ അക്കൗണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
https://www.facebook.com/Malayalivartha