ശ്രമിച്ചത് കാര്‍ മോഷ്ടിക്കാന്‍...പക്ഷേ കിട്ടിയതോ...?
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചിരിയുണര്‍ത്തുന്നത് കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം നടത്തുവാന്‍ ശ്രമിച്ച യുവാവിന് കിട്ടിയ എട്ടിന്റെ പണിയുടെ ദൃശ്യങ്ങളാണ്.
കാനഡയിലെ ബ്രാന്ഡണിലെ ക്രെയിഗ് എന്ന സ്ഥലത്താണ് സംഭവം.
മാര്ട്ടിന് എന്നയാളുടെ വീടിന് മുന്പില് നിര്‍ത്തിയിട്ടിരുന്ന കാറായിരുന്നു ഇത്. നിലത്ത് കിടന്ന വലിയൊരു കല്ലെടുത്ത് ഇയാള്‍ കാറിന് നേര്‍ക്ക് എറിയുക ആയിരുന്നു. എന്നാല്‍ കാറിന്റെ ചില്ലില്‍ ഇടിച്ച കല്ല് തെറിച്ച് തിരികെ വന്ന് കള്ളന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.
കല്ല് വന്ന് മുഖത്തിടിച്ചതിന്റെ ആഘാതത്തില്‍ ഇയാള്‍ മുഖം പൊത്തുന്നതും മോഷണം നടത്തുക എന്ന ആശയം ഉപേക്ഷിച്ച് പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീടിനു മുന്പിലെ ദൃശ്യങ്ങള്‍ മാര്‍ട്ടിനാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha