ഒരു കിലോയ്ക്ക് 4.3 ലക്ഷം രൂപ വിലയുള്ള ചോക്ലേറ്റ് വിപണിയില്‍

പ്രമുഖ കമ്പനിയായ ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡായ ഫാബെല്ലെ എക്‌സ്‌ക്വിസിറ്റ് ലോകത്തിലെ ഏറ്റവും വിലയേറിയ ചോക്ലേറ്റ് നിര്‍മിച്ച് വിപണിയിലെത്തിച്ചു.
ഈ ചോക്ലേറ്റിന് ഒരു കിലോയ്ക്ക് വില 4.3 ലക്ഷം രൂപയാണ്. ഏറ്റവും വിലയേറിയ ചോക്ലേറ്റ് എന്ന നിലയില്‍ ഈ ചോക്ലേറ്റ് ഇതിനോടകം തന്നെ ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടിയിക്കഴിഞ്ഞു.
ഓര്‍ഡര്‍ അനുസരിച്ച് ബുധനാഴ്ച മുതലാണ് ഈ ചോക്ലേറ്റ് ലഭിക്കുക. കൈകൊണ്ട് തടിയില്‍ നിര്‍മിച്ച പെട്ടിക്കുള്ളിലാണ് ചോക്ലേറ്റ് ലഭിക്കുക. ഈ ബോക്‌സിനുള്ളില്‍ കരങ്ങള്‍ക്കൊണ്ട് നിര്‍മിച്ച 15 ചോക്ലേറ്റുകളാണുള്ളത്. 15 ഗ്രാമാണ് ഓരോ ചോക്ലേറ്റ് കക്ഷണങ്ങളുടെയും ഭാരം.
ലോകത്തിലെ അതിമികച്ച കൊക്കോയും മറ്റും ചേര്‍ത്ത് നിര്‍മിക്കുന്ന ഈ ചോക്ലേറ്റിലൂടെ ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാന്‍ഡ് ഉണ്ടാക്കുവാനാണ് ഐടിസിയുടെ ശ്രമം.
https://www.facebook.com/Malayalivartha