ഇരുന്നൂറിലധികം ഏക്കറിലെ ആമ്പല്‍കാഴ്ച ആസ്വദിക്കാന്‍ ഇനി രണ്ടാഴ്ച കൂടി മാത്രം

മലരിക്കല്‍ ആമ്പല്‍കാഴ്ചകള്‍ കാണാന്‍ രണ്ടാഴ്ച കൂടി അവസരമുണ്ട്. മലരിക്കല്‍ തിരുവായ്ക്കരി പാടത്താണ് ഇപ്പോള്‍ ഇരുന്നൂറിലധികം ഏക്കറില്‍ ആമ്പല്‍കാഴ്ചയുള്ളത്. തുലാവര്‍ഷംമൂലം കൃഷിപ്പണികള്‍ നീട്ടിയതിനാലാണ് രണ്ടാഴ്ച കൂടി ഈ മനോഹരകാഴ്ച കാണാന്‍ സൗകര്യമുള്ളത്. മലരിക്കല്‍ നിന്നു രാവിലെ ആറു മുതല്‍ ടൂറിസം സൊസൈറ്റി വള്ളങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അവധി ദിവസങ്ങള്‍ നോക്കാതെ മറ്റു ദിവസങ്ങളില്‍ എത്തുന്നത് കൂടുതല്‍ സൗകര്യപ്രദമാണെന്ന് ടൂറിസം സൊസൈറ്റി സെക്രട്ടറി വി.എസ.് ഷാജിമോന്‍ വട്ടപ്പള്ളില്‍ അറിയിച്ചു. പനച്ചിക്കാട് ആമ്പാട്ടുകടവ് ആമ്പല്‍ വസന്തം ഫെസ്റ്റു രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.
കഴിഞ്ഞ 19-ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്ത ഫെസ്റ്റ് രണ്ട് ദിവസം നടത്താനാണ് തീരുമാനിച്ചിരുന്നത്. സന്ദര്‍ശകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫെസ്റ്റ് രണ്ടാഴ്ച കൂടി നീട്ടാന്‍ തീരുമാനിച്ചത്.
ഇവിടെ സന്ദര്‍ശകര്‍ക്ക് വള്ളത്തില്‍ സഞ്ചരിച്ച് ആമ്പല്‍ പൂക്കള്‍ കാണുന്നതിനു സൗകര്യമുണ്ട്. സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് കൂടുതല്‍ വള്ളങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ശ്രമിക്കുന്നുണ്ട്. നാടന്‍ ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha