കൂട്ടുകാരിയെ പിടികൂടിയ മുതലയെ തിരിച്ച് ആക്രമിച്ചു 9-വയസ്സുകാരി

മരണത്തിന്റെ മുന്നില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കുവാന്‍ ഒരു കൊച്ചുകുട്ടി മുതലയെ ആക്രമിച്ചു. സിംബാബ്‌വയിലാണ് സംഭവം. ഒമ്പത് വയസുകാരിയായ ലതോയയെ മുതല ആക്രമിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം നീന്തിക്കൊണ്ടിരിക്കുന്നതിനിടെയാണ്.
ലതോയയുടെ കരച്ചില്‍ കേട്ട് ഇവിടെയെത്തിയ കൂട്ടുകാരി റബേക്ക എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം പകച്ചു പോയി. ഈ സമയം കുട്ടിയുടെ കൈയിലും കാലിലും പിടികൂടിയ മുതല കുട്ടിയെ വലിച്ചിഴച്ചു കൊണ്ട് പോകുകയായിരുന്നു. രണ്ടാമതൊന്ന് ചിന്തിക്കുവാന്‍ തയാറാകാതിരുന്ന റബേക്ക മുതലയെ ആക്രമിക്കുവാന്‍ ആരംഭിച്ചു.
കുട്ടിയുടെ മേലുള്ള പിടിവിടുന്നതു വരെ മുതലയുടെ കണ്ണിലാണ് റബേക്ക ആക്രമിച്ചത്. വേദന സഹിക്കവയ്യാതെ മുതല ലതോയയിന്‍ മേലുള്ള പിടിവിട്ടു. ഈ സമയം റബേക്ക കൂട്ടുകാരിയുമായി സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റബേക്കയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
https://www.facebook.com/Malayalivartha