ഹോട്ടലില്‍ കൂട്ടയടി, ഭക്ഷണം മോശമായത് ചോദ്യം ചെയ്തതിനെ തുടര്‍ന്നെന്ന് ആരോപണം

മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു ഹോട്ടലില്‍ ഭക്ഷണം മോശമായത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഹോട്ടലില്‍ ജീവനക്കാരുമായി പൊരിഞ്ഞ അടി.
ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ ഹോട്ടലിന്റെ അടുക്കളയിലെത്തി ചോദ്യം ചെയ്തു. ഇതോടെ ജീവനക്കാരുമായി കൂട്ടയടിയുണ്ടാകുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha