വിമാനത്താവളത്തിലെ ബോര്‍ഡിനെ ട്രോളുന്നു സോഷ്യല്‍ മീഡിയ: 'കാര്‍പ്പറ്റ് കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവത്രേ'!

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ ചെന്നൈ എയര്‍പോര്‍ട്ടിലെ സൈന്‍ ബോര്‍ഡാണ് നിറയുന്നത്. നടി ഷബാന ആസ്മി 2015-ല്‍ എടുത്ത ചിത്രം പങ്കുവെച്ചതോടെയാണ് വൈറലാകുന്നത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയ മുന്നറിയിപ്പാണ് ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നത്.
ബോര്‍ഡില്‍ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം ഇംഗ്ലീഷ് അറിയുന്ന ആരേയും ഞെട്ടിക്കും. അര്‍ത്ഥം ഇങ്ങനെയാണ്. ' പരവതാനി കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.' ശരിക്കും?' എന്ന ഒറ്റവാക്കോടെയാണ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷബാന ആസ്മി ചിത്രം ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഹിന്ദിയില്‍ ബോര്‍ഡില്‍ നല്‍കിയിരിക്കുന്നത് 'പരവതാനിയില്‍ ഇരുന്ന് ആഹാരം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു' എന്നാണ്. ഹിന്ദിയില്‍ നിന്ന് ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ പരവതാനിയില്‍ ഇരുന്ന് കഴിക്കരുതെന്നത് പരവതാനി കഴിക്കരുതെന്ന് മാറിപ്പോയി.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. വിമാത്താവളത്തിലെ പരവതാനി സിനിമാ തിയറ്ററിലെ സീറ്റു പോലെയും ഊബര്‍ ടാക്സിയുടെ ടയറുപോലെയും അരുചിയുള്ളതാണെന്ന് ഒരാള്‍ കമന്റ് ചെയ്തു.
https://www.facebook.com/Malayalivartha