'മോഷന്‍ എനേബിള്‍ഡ് ചെയര്‍': സിനിമാകാണല്‍ ഒരു അനുഭവമാക്കുന്ന മാന്ത്രിക കസേര

സിനിമാസ്വാദനം സമ്പൂര്‍ണ്ണമാകണമെങ്കില്‍ തിയേറ്ററില്‍ തന്നെ പോകേണ്ടി വരും. എന്നാല്‍ ഇനി വീട്ടിലിരുന്നും തിയേറ്റര്‍ അനുഭവത്തെക്കാള്‍ കുറച്ചു കൂടി ആസ്വാദ്യകരമായി സിനിമ കാണാം. കാശ് കുറച്ചധികം മുടക്കണമെന്നേയുള്ളൂ. ആറ് ലക്ഷം രൂപ മുടക്കിയാല്‍ തിരശീലയിലെ ചലനങ്ങള്‍ക്കനുസരിച്ച് നമ്മള്‍ ഇരിക്കുന്ന കസേരയും ചലിക്കുന്ന മോഷന്‍ എനേബിള്‍ഡ് ചെയര്‍ സംഘടിപ്പിക്കാന്‍ കഴിയും. ഈ ചലനങ്ങളാണ് ആസ്വാദനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.
ആക്ഷനു പ്രാധാന്യമുള്ള ഇംഗ്ലിഷ് സിനിമകള്‍ പലതും അതിന്റെ എല്ലാ പ്രത്യേകതകളും ആസ്വദിച്ചു കൊണ്ട് കാണാന്‍ സൗകര്യം ഒരുക്കുന്നതാ ണ്, ഹോംതിയറ്റര്‍ വിപണിയിലെ ഏറ്റവും പുതിയ സംവിധാനമായ മോഷന്‍ എനേബിള്‍ഡ് ചെയര്‍. മുറിയുടെ നിറത്തിനനുസരിച്ച് കസേരകളും ലഭിക്കും. സിനിമയിലെ ഓരോ ചലനങ്ങള്‍ക്കനുസരിച്ച് കസേരയ്ക്കും ചലനമുണ്ടാകുകയും അത് സിനിമ കൂടുതല്‍ ആസ്വദിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രത്യേകം സംവിധാനം ചെയ്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് ഈ സൗകര്യം ലഭിക്കുക. ഏകദേശം ആറു ലക്ഷം രൂപ വിലവരുന്ന ഈ കസേരയ്ക്ക് സര്‍വീസിങ്ങും ലഭ്യമാണ്.
https://www.facebook.com/Malayalivartha