കാട്ടാന കാര്‍ തകര്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

തായ്‌ലന്‍ഡിലെ കാഹു യായ് നാഷണല്‍ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ആരേയും ഞെട്ടിക്കും.
ഒരു കാട്ടാന വിനോദ സഞ്ചാരികളുടെ കാറിന് മുകളില്‍ കയറി ഇരുന്നുകൊണ്ട് കാര്‍ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കാടിനുള്ളിലുടെ സഞ്ചരിക്കുകയായിരുന്ന കാര്‍, ആനയെ കണ്ടപ്പോള്‍ ഡ്രൈവര്‍ നിര്‍ത്തിയിരുന്നു. കാറിന്റെ സമീപമെത്തിയ ആന അതിന് മുകളില്‍ കയറി ഇരുന്ന് തകര്‍ക്കുവാന്‍ ശ്രമിച്ചു. ആന കാറിന് മുകളില്‍ നിന്നും എഴുന്നേറ്റപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ക്ക് കാറുമായി മുന്‍പോട്ട് പോകുവാന്‍ സാധിച്ചത്.
ഈ കാറിന് മുന്‍പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാറിനുള്ളിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha