പാഞ്ഞടുക്കുന്ന ട്രെയിനിനു മുമ്പിലേക്ക് യുവതി വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

സ്‌പെയിനിലെ മാഡ്രിഡില്‍ ട്രെയിന്‍ പാഞ്ഞടുക്കുമ്പോള്‍ റെയില്‍വേ ട്രാക്കിലേക്ക് ഒരു യുവതി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്ന ഇവര്‍ ട്രെയിന്‍ എത്തുന്നതറിഞ്ഞ് പ്ലാറ്റ്‌ഫോമിനരികിലേക്ക് നടന്നു തുടങ്ങിയെങ്കിലും കൈയിലിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും കണ്ണെടുത്തിരുന്നില്ല.
അതിനാല്‍ തന്നെ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് ട്രെയിനിലേക്ക് കയറുന്ന പ്ലാറ്റ് ഫോമിന്റെ അഗ്രഭാഗത്ത് എത്തിയത് അറിയാതെ പിന്നേയും നടന്നുകൊണ്ടിരുന്ന അവര്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
എന്നാല്‍ നിസ്സാരപരുക്കുകളോടെ അവര്‍ രക്ഷപെട്ടെന്നാണ് റെയില്‍വേ അധികൃതര്‍ ട്വീറ്റ്് ചെയ്തത്. ഇവര്‍ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha