ചൂണ്ടയില്‍ മണ്ണിരയ്‌ക്കൊപ്പം ക്യാമറയും...വെള്ളത്തിലേക്ക് ചൂണ്ടയെറിഞ്ഞ് നാം കരയില്‍ കാത്തിരിക്കുമ്പോള്‍ വെള്ളത്തിനടിയില്‍ നടക്കുന്നത് എന്താണെന്നോ...?

കരയിലിരുന്ന് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത് നാമൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ സമയം വെള്ളത്തിനടിയില്‍ നടക്കുന്നത് എന്താണെന്ന് നമ്മളാരും ഓര്‍ക്കാന്‍ ശ്രമിച്ചിട്ടുപോലുമില്ലല്ലോ?
മീന്‍ ചൂണ്ടയില്‍ കുരുങ്ങുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന ഈ വിഡിയോ ഒന്നുകണ്ടുനോക്കണം. പ്രത്യേകം നിര്‍മിച്ച ചൂണ്ടയില്‍ ക്യാമറ ഘടിപ്പിച്ചാണ് ഈ വേറിട്ട മീന്‍ പിടുത്തം.
എംഫോര്‍ ടെക് എന്ന യൂട്യൂബ് ചാനലിലാണ് ഫിഷ് ട്രാപ്പ് എന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രത്യേകം നിര്‍മിച്ച മീന്‍ പിടുത്ത ചൂണ്ടായാണിത്. ഇതില്‍ അഞ്ചുകൊളുത്തുകളില്‍ മണ്ണിരയെ കോര്‍ത്ത് വെള്ളത്തില്‍ മുക്കി വയ്ക്കണം. ചൂണ്ടയുടെ ഒരുവശത്ത് ആക്ഷന്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.
ഇര തിന്നാന്‍ മീന്‍ വരുന്നതും ചൂണ്ടയില്‍ കടുങ്ങുന്നതും നമുക്ക് കരയിലിരുന്ന് തല്‍സമയം കാണാനും കഴിയും. വേറിട്ട മീന്‍പിടുത്തത്തിന്റെ ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha