ഫോട്ടോ എടുക്കുമ്പോള്‍ ചിരിക്കണമെന്ന് ഈ ക്യൂട്ട് പൂച്ചക്കുട്ടിക്ക് അറിയാം!

സോഷ്യല്‍ ലോകത്ത് വൈറലാകുകയാണ് ക്യാമറയിലേക്ക് നോക്കി ക്യൂട്ടായി ചിരിക്കുന്ന ഈ പൂച്ചക്കുട്ടിയുടെ ചിത്രങ്ങള്‍.
ബ്ലോസം, ബബിള്‍സ്, ബട്ടര്‍ കപ്പ് എന്നിവര്‍ ലോറന്‍ ബൗട്‌സ് എന്നയാളുടെ മൂന്ന് പൂച്ചക്കുട്ടികളാണ്. ഇവയുടെ ചിത്രങ്ങള്‍ ലോറനാണ് പങ്കുവച്ചത്. ബ്ലോസമാണ് ഫോട്ടോയില്‍ ചിരിച്ചു നില്‍ക്കുന്നത്.
5 ആഴ്ച പ്രായമുള്ള പൂച്ചക്കുഞ്ഞുങ്ങളാണ് ഇവര്‍. പ്രത്യേകിച്ച് തലക്കെട്ടൊന്നും വേണ്ടാത്ത ചിത്രങ്ങള്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധിപേരാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
അപ്പോള്‍ പണ്ട് ബയോളജി ക്ലാസ്സില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറഞ്ഞുതന്നപ്പോള്‍, ചിരിക്കാനുള്ള കഴിവ് മനുഷ്യര്‍ക്കു മാത്രമേ ഉള്ളൂ എന്നു പഠിപ്പിച്ച ടീച്ചര്‍, നമ്മളെ പറഞ്ഞുപറ്റിക്കയായിരുന്നല്ലേ...?!
https://www.facebook.com/Malayalivartha