പ്രാര്‍ത്ഥിയ്ക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ട്...ഇതാ സ്‌കൂള്‍ അസംബ്ലിക്കിടെയുള്ള ആത്മാര്‍ത്ഥ പ്രാര്‍ത്ഥനയുടെ ഒരു ദൃശ്യം!

സ്‌കൂള്‍ കാലത്തെ കുറിച്ചുള്ള ഓര്‍മ്മ മിക്കവര്‍ക്കും ഒരു വല്ലാത്ത നൊസ്റ്റാള്‍ജിയ തന്നെയാണ്. കുഞ്ഞ് കുസൃതിത്തരങ്ങളും ടീച്ചര്‍മാരുടെ അടിയുടെ ചൂടും ഇന്നും ഓര്‍മകളില്‍ നില്‍ക്കുന്നു. കടകളില്‍ നിന്ന് വാങ്ങിയ മിഠായികള്‍ ക്ലാസില്‍ അദ്ധ്യാപകര്‍ കാണാതെ കൂട്ടുകാരുമൊത്ത് കഴിക്കുന്നതിന്റെ രുചി ഇന്നും പലരുടെയും നാവില്‍ കാണും. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കണ്ടുനോക്കൂ.
ഐഎഎസ് ഉദ്യേഗസ്ഥനായ അവിനാഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്ക്വെച്ചിരിക്കുന്നത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സ്‌കൂളില്‍ അസംബ്ലി നടക്കുന്നതിനിടെ ആസ്വദിച്ച് കോലുമിഠായി കഴിക്കുന്ന ഒരു കുട്ടിയുടെ ദൃശ്യങ്ങളാണ് ഉള്ളത്.
കൈയില്‍ കോലുമിഠായിയുമായി കണ്ണടച്ച് അസംബ്ലിക്ക് നില്‍ക്കുന്ന കുട്ടിയെ ആണ് ആദ്യം വീഡിയോയില്‍ കാണുന്നത്. പ്രാര്‍ത്ഥന ഏറ്റ് ചൊല്ലുന്നതിനോടൊപ്പം മിഠായിയും ആസ്വദിച്ച് നുണയുകയാണ് ഈ കൊച്ചുമിടുക്കന്‍. കൂപ്പിയ കൈക്കുള്ളിലാണ് കുട്ടി മിഠായി വെച്ചിരിക്കുന്നത്.
പങ്ക്വെച്ച് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ നിരവധി പേരാണ് അത് കണ്ടത്. ഞങ്ങളെ സ്‌കൂള്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോയി എന്നാണ് നിരവധി പേര്‍ വീഡിയോയിക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha