ദുബായ് ഭരണാധികാരി ചോദിച്ചു, ആ അധ്യാപിക ആരാണ്... സോഷ്യല്‍ മീഡിയ മറുപടി നല്‍കി!

സ്‌കൂളിലെ പ്രവേശന കവാടത്തില്‍ നിന്നുകൊണ്ട് കുട്ടികളെ സ്വീകരിക്കുന്ന ഒരു അധ്യാപികയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോ കണ്ട ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈ അധ്യാപിക ആരാണെന്ന് തിരക്കി ട്വിറ്ററില്‍ ഇതേ വിഡിയോ പങ്കുവെച്ചിരുന്നു.
സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ നിന്ന് അധ്യാപിക രാവിലെ കുട്ടികളെ സ്വീകരിക്കുന്നതാണ് വിഡിയോ. ഇതില്‍ അവരുടെ മുഖം കാണിക്കാതെ ശബ്ദം മാത്രമേയുള്ളൂ. 'സന്തോഷമുള്ള സുപ്രഭാതം, പുഞ്ചിരിയുടെ പ്രഭാതം' എന്നൊക്കെ കുട്ടികളും അധ്യാപികയും പറയുന്നുണ്ട്.
'സ്‌നേഹം കൊണ്ട് കുഞ്ഞുങ്ങളെ കീഴടക്കുന്ന അധ്യാപിക. കുഞ്ഞുമക്കളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച്, ആശ്ലേഷിച്ച്, കുശലം പറഞ്ഞ് സ്‌കൂളിലേക്ക് സ്വീകരിക്കുന്ന സ്ത്രീശബ്ദം. ഈ അധ്യാപിക ഏത് സ്‌കൂളിലെയാണ് എന്നാണ് ഷെയ്ഖ് അന്വേഷിച്ചത്. '
ചിരിക്കാത്ത കുട്ടികളോട് എന്താണ് കുഞ്ഞേ, ചിരിക്കൂ...സന്തോഷിക്കൂ, എനിക്കത് കാണണം എന്നു പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. ഒരു കൊച്ചുകൂട്ടുകാരി താന്‍ മൈലാഞ്ചിയിട്ടു എന്ന് പറഞ്ഞു കൈ നീട്ടി കാണിക്കുമ്പോള്‍, ഓ, ആണോ എന്ന് ചോദിച്ച് അവരും സന്തോഷിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നു.
അല്‍ഐന്‍ അല്‍ ആലിയ സ്‌കൂളിലെ കൗണ്‍സിലര്‍ ഷെയ്ഖ അല്‍ നുഐമി ആയിരുന്നു അത്. ഷെയ്ഖയോട് വിദ്യാര്‍ഥികള്‍ക്കും മറ്റ് അധ്യാപകര്‍ക്കും നിറയെ സ്‌നേഹമാണ്. ഷെയ്ഖയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സാണ് ഇവരെ തിരിച്ചറിഞ്ഞ് മറുപടി നല്‍കിയത്.
തന്റെ വിഡിയോ വൈറലായതറിഞ്ഞ ഷെയ്ഖ അല്‍ നുഐമി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. വിഡിയോ എല്ലാവര്‍ക്കും ഇഷ്ടമായതില്‍ ആത്മാര്‍ഥമായ നന്ദി. ഈ അഭിനന്ദനം എനിക്കെന്റെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും പുതിയ തലമുറയെ നല്ലവരായി വാര്‍ത്തെടുക്കാനും പ്രചോദനം നല്‍കുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha