ഒരു ബാഗ് ഐസ് ക്യൂബിന് വില 22,910 രൂപ!

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഗ്ലേസ് ലക്ഷ്വറി കമ്പനി നിര്‍മിക്കുന്ന ഐസ് ക്യൂബുകള്‍ക്ക് പെരുമ കൂടുതലാണ്.
ലോകത്തെ ഏറ്റവും വില കൂടിയ ഐസ് ക്യൂബ് ആണിത്. വളരെ വ്യത്യസ്തമായ ഈ ഐസ് ക്യൂബ് ഉരുകാന്‍ 15 മുതല്‍ 40 വരെ മിനിറ്റ് സമയം എടുക്കും.
ഐസ് ക്യൂബുകളുടെ ഒരു ബാഗിന് 325 ഡോളര്‍ അതായത് ഏകദേശം 22,910രൂപയുമാകും. എന്താണ് ഇത്രയും വിലയെന്ന് പറയുന്നവരോട് ഗ്ലേസ് ലക്ഷ്വറി കമ്പനി പറയുന്നത് ഇങ്ങനെയാണ് ; സാധാരണ ക്യൂബുകളെ അപേക്ഷിച്ച് ഇവയുടെ നിലവാരം വളരെ ഉയര്‍ന്നതാണ്. ക്യൂബുകളുടെ ശുദ്ധത നൂറു ശതമാനം ഉറപ്പാക്കിയ ശേഷം വായു കടക്കാത്ത പ്രത്യേകം ബാഗുകളിലാണ് ഈ ഐസ് ക്യൂബുകളെ ലഭ്യമാക്കുന്നത്.
പ്രത്യേക പ്രക്രിയകളിലൂടെയാണ് നിര്‍മാണം. ഇവയുടെ ആകൃതി തന്നെ നൂറു ശതമാനം ' പെര്‍ഫെക്ട് ' ആണെന്നാണ്. സ്‌ക്വയര്‍ രൂപത്തിലും ഉരുണ്ട രൂപത്തിലും ഈ ഐസ് ക്യൂബുകള്‍ ലഭിക്കും. ഒരു ബാഗില്‍ 50 ഐസ് ക്യൂബുകള്‍ ഉണ്ടാകും.
https://www.facebook.com/Malayalivartha