ഗ്രാമവാസികള്‍ ആട്ടിപ്പായിച്ച കുമാരി നായിക്കിന് ഗിന്നസ് റെക്കോര്‍ഡ്, ആട്ടിയോടിക്കപ്പെട്ടതും പ്രശസ്തി എത്തിച്ചതും പോളിഡാക്റ്റൈലിസം!

ഒഡീഷ സ്വദേശിനി കുമാരി നായിക്ക് കുട്ടിക്കാലം മുതല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. 19 കാല്‍ വിരലുകളും 12 കൈ വിരലുകളും ഉണ്ടായിരുന്ന ഇവരെ ഒരു ദുര്‍മന്ത്രവാദിനി ആയിട്ടാണ് ഗ്രാമവാസികള്‍ കണ്ടിരുന്നത്. അതിനാല്‍ തന്നെ ആരും ഇവരെ അടുപ്പിച്ചിരുന്നില്ല.
'ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്. ഒരു പാവപ്പെട്ട കുടുംബത്തിലായതുകൊണ്ട് എനിക്ക് ചികിത്സ തേടാന്‍ സാധിച്ചില്ല. എന്റെ വീടിനടുത്തുള്ളവരെല്ലാം അന്ധവിശ്വാസികളാണ്. ഞാന്‍ ഒരു മന്ത്രവാദിനിയാണെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് എല്ലായ്‌പ്പോഴും അവര്‍ എന്നെ മാറ്റിനിര്‍ത്തിയിരുന്നു.' കുമാരി നായിക് പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിരലുകള്‍ ഉള്ള വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് കുമാരി നായിക്കിനെ തേടിയെത്തി. സാധാരക്കാരില്‍ നിന്നും കൂടുതലായി കൈകളിലും കാലുകളിലും വിരലുകള്‍ കണ്ടുവരുന്ന ഈ അവസ്ഥയെ പോളിഡാക്റ്റൈലിസം എന്നാണ് പറയുന്നത്.
കുമാരി ഗിന്നസ് റെക്കോര്‍ഡിലെത്തിയതോടെ സര്‍ക്കാര്‍ അധികൃതര്‍ അവരെ തേടിയെത്തി. പുതിയ വീടും അര്‍ഹതപ്പെട്ട പെന്‍ഷനും നല്‍കാനും തീരുമാനമായി.
https://www.facebook.com/Malayalivartha