' റണ്‍ ഔട്ട് ആകുന്നത് ഒരു കലയാണ്, പാകിസ്ഥാന്‍ അതിലെ പിക്കാസോയും' ! ഇത് കണ്ട്‌നോക്കൂ...!

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനിടെ ഉണ്ടായ സംഭവം കായികലോകത്തെ മുഴുവന്‍ ചിരിപ്പിക്കുകയാണ്. പാകിസ്ഥാനും ഇന്ത്യയുമായുള്ള സെമി ഫൈനലിനിടയ്ക്കായിരുന്നു ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാകുന്ന ആ നിമിഷങ്ങള്‍ പിറന്നത്. പാകിസ്ഥാന് വേണ്ടി ക്രീസിലുണ്ടായിരുന്നത് ക്വാസിം അക്രമും റൊഹൈല്‍ നാസിറും.
അക്രം സിംഗിളെടുക്കാന്‍ ശ്രമിച്ചപ്പോള്‍ റൊഹൈലും ഓടി. എന്നാല്‍ ഏതാനും ചുവട് ഓടിക്കഴിഞ്ഞപ്പോഴാണ് ആ സിംഗിളിന് സാദ്ധ്യത ഇല്ലെന്ന് റൊഹൈലിന് തോന്നിയത്. തിരികെ തന്റെ ക്രീസിലേക്ക് ഓടിക്കയറാന്‍ തീരുമാനിച്ച റൊഹൈല്‍, അക്രം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡോളം ഓടിയെത്തിക്കഴിഞ്ഞു എന്ന കാര്യം അവഗണിച്ച് തിരിഞ്ഞോടി. ചുരുക്കത്തില്‍ അക്രമും റൊഹൈല്‍ നാസിറും ചേര്‍ന്നുള്ള റണ്ണിംഗ് റേസ് പോലെ ആയിത്തീര്‍ന്നു ആ റണ്ണെടുക്കല്‍.
ബാറ്റ്‌സ്മാന്‍മാര്‍ക്ക് അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ ഇന്ത്യന്‍ താരം അഥര്‍വ പന്ത് നേരെ കീപ്പറുടെ കൈകളിലെത്തിച്ചു . സിംപിളായി വിക്കറ്റ് വീഴുകയും ചെയ്തു.
വിഡിയോ കണ്ട് ചിരിച്ചുമറിഞ്ഞ ട്വിറ്ററേനിയന്‍സ് ' പിക്കാസോ റണ്‍ഔട്ട്' എന്നാണ് ഇതിനെ വിളിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ട്രോളുകളും ഇറങ്ങി.
പാകിസ്ഥാനില്‍ വിക്കറ്റിനിടയില്‍ ഓടുകയെന്ന് പറഞ്ഞാല്‍ ഇതാണെന്നും. ' റണ്‍ ഔട്ട് ആകുന്നത് ഒരു കലയാണ്, പാകിസ്ഥാന്‍ അതിലെ പിക്കാസോയും' എന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.
മത്സരത്തില്‍ പാകിസ്ഥാന്‍ തീര്‍ത്ത 173 റണ്‍സ് വിജയലക്ഷ്യം മറികടന്ന ഇന്ത്യ ഫൈനലില്‍ കടന്നു. ഇത് പത്താം തവണയാണ് ഇന്ത്യ-പാക് ടീമുകള്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.
https://www.facebook.com/Malayalivartha