ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് മില്യന്‍ ഫോളോവേഴ്‌സ് ഉള്ള 93-കാരി!

തൊണ്ണൂറ്റിമൂന്നാം വയസിലും ഹെലന്‍ റൂത്ത് വാന്‍ വിങ്കിള്‍ എന്ന മുത്തശ്ശി സോഷ്യല്‍ മീഡിയയിലെ താരമാണ്. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് മില്യനാണ് ഈ മുത്തശ്ശിയുടെ ഫോളോവേഴ്‌സ്. താരങ്ങളും ഗായികമാരുമായ റിഹാനയും മിലി സൈറസും ഉള്‍പ്പെടെയുള്ള ലോകത്തെ അതിപ്രശസ്തര്‍ പോലും ഇക്കൂട്ടത്തിലുണ്ട്.
മുത്തശ്ശിയെ സോഷ്യല്‍ മീഡിയയിലെ സ്റ്റാറാക്കിയത് മുത്തശ്ശിയുടെ ഫാഷന്‍ സെന്‍സ് ആണ്. ന്യൂജെന്‍ വേഷങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഹെലന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ബാഡി വിങ്കിള്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ 2014-ലാണ് ആദ്യമായി ഫോട്ടോ ഇടാന്‍ തുടങ്ങിയത്. കൊച്ചു മകള്‍ എടുത്ത ചിത്രമായിരുന്നു ഹെലന്‍ ആദ്യം പോസ്റ്റ് ചെയ്തത്. കട്ട് ഓഫ് ഷോര്‍ട്സും ടൈ ഡൈ ടീ ഷര്‍ട്ടുമിട്ട ആ ഫോട്ടോയ്ക്ക് താഴെ ഒരു ന്യൂജെന്‍ ക്യാപ്ഷനും ഉണ്ടായിരുന്നു.
ആദ്യത്തെ ചിത്രം വൈറല്‍ ആയതോടെ ഹെലന്റെ അക്കൗണ്ടില്‍ തുടരെ തുടരെ ചിത്രങ്ങള്‍ ഇടാന്‍ തുടങ്ങി. ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കാന്‍ ഹെലന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ഈ ചിത്രങ്ങള്‍ കാണാനായി ഫോളോവേഴ്‌സും കൂടി. ഹെലന്റെ രീതികള്‍ ആര്‍ക്കും അനുകരിക്കാമെങ്കിലും അവരുടെ ആത്മവിശ്വാസത്തെയും ഊര്‍ജസ്വലതയേയും അനുകരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ഹെലനെ ഫോളോ ചെയ്യുന്നവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha