ബൈക്ക് യാത്രികര്‍ക്ക് കടന്ന് പോകുവാന്‍ പെണ്‍ സിംഹവും കുഞ്ഞുങ്ങളും വഴി മാറി കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍

പെണ്‍ സിംഹവും കുഞ്ഞുങ്ങളും തങ്ങളുടെ മുന്നില്‍പെട്ട ബൈക്ക് യാത്രികര്‍ക്ക് കടന്ന് പോകുവാന്‍ വഴി മാറി കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു.
ഗുജറാത്തിലെ ഗിര്‍ വനത്തിലാണ് സംഭവം. മണ്‍ റോഡില്‍ നില്‍ക്കുകയായിരുന്നു അമ്മ സിംഹവും കുഞ്ഞുങ്ങളും.
ഇവര്‍ മുന്നോട്ട് നടന്ന് നീങ്ങുമ്പോള്‍ എതിര്‍ വശത്ത് നിന്നും ഒരു ബൈക്ക് വന്ന് നിന്നു.
എന്നാല്‍ ആക്രമണത്തിന് മുതിരാതെ അമ്മ സിംഹം കുഞ്ഞുങ്ങളെയും കൂട്ടി കാടിനുള്ളിലേക്ക് കയറി പോകുകയായിരുന്നു.
രാജ്യസഭാംഗമായ പരിമള്‍ നത്വാനിയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha