സ്വന്തം കുഞ്ഞിനെപ്പോലെ, തട്ടിയെടുത്ത സിംഹക്കുട്ടിയെ പരിപാലിക്കുന്ന ബബ്ബൂണ്‍!

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നും പുറത്തുവന്ന ദൃശ്യങ്ങള്‍, അതിന്റെ അപൂര്‍വത കൊണ്ട് ശ്രദ്ധനേടുകയാണ്. ഒരു സിഹക്കുട്ടിയെയും കൊണ്ട് മരത്തിനു മുകളിലൂടെ ചാടി നടക്കുന്ന ബബ്ബൂണിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
അതും ഒരു ആണ്‍ ബബ്ബൂണാണെന്നതാണ് ഏറ്റവും വലിയ സവിശേഷത. സിംഹക്കൂട്ടത്തില്‍ നിന്ന് തട്ടിയെടുത്ത സിംഹക്കുട്ടിയെയാണ് താഴെയും തലയിലും വയ്ക്കാതെ ബബ്ബൂണ്‍ വളര്‍ത്തുന്നത്.
ഫെബ്രുവരി ഒന്നിന് പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ കര്‍ട്ട് ഷള്‍ട്സ് എന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബബ്ബൂണുകള്‍ അസാധാരണമായി ബഹളം വയ്ക്കുന്നത് കര്‍ട്ടിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ചുറ്റുപാടുകള്‍ നിരീക്ഷിച്ചു.
അതിരാവിലെ ബബ്ബൂണുകള്‍ ഇങ്ങനെ ബഹളം കൂട്ടുന്നത് അപൂര്‍വമാണ്. സ്‌കുകൂസായിക്കു സമീപമാണ് ബബ്ബൂണ്‍ കൂട്ടത്തെ കണ്ടത്. ശ്രദ്ധിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരു ബബ്ബൂണിന്റെ കൈയില്‍ എന്തോ ഇരിക്കുന്നതായി തോന്നി. എല്ലാ ബബ്ബൂണുകളുടേയും ശ്രദ്ധ ആ ബബ്ബൂണിലേക്കാണെന്ന് കര്‍ട്ടിന് മനസ്സിലായി. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ ബബൂണിന്റെ കൈയ്യിലുള്ളത് ഒരു സിംഹക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞു.
ബബ്ബൂണുകള്‍ കൂട്ടമായി കാണപ്പെട്ട പ്രദേശത്തിനു സമീപത്തായി പാറക്കൂട്ടമുണ്ട്. ഇവിടെ സിംഹക്കുട്ടികളുമുണ്ടായിരുന്നു. തലേന്നു രാത്രി പാറക്കൂട്ടത്തിനിടയില്‍ വിശ്രമിച്ച ബബ്ബൂണുകള്‍ പുലര്‍ച്ചെ ഭക്ഷണം തേടിയിറങ്ങിയപ്പോള്‍,സിംഹക്കുട്ടിയെ സിംഹങ്ങളുടെ കണ്ണുവെട്ടിച്ച് തട്ടിയെടുത്തതാവാനാണ് സാധ്യത.
https://www.facebook.com/Malayalivartha