സിംഹത്തിനെ വിരട്ടിയോടിച്ച് മരത്തില്‍ കയറ്റി ആഫ്രിക്കന്‍ എരുമകള്‍...!

ഒരു കൂട്ടം എരുമകളില്‍ ഒന്നിനെ ആക്രമിക്കാന്‍ ലക്ഷ്യമിടുകയും അതിന്റെ മേലേക്ക് ചാടിവീണ് ആക്രമിക്കുമ്പോള്‍ കൂടെയുള്ളവ പരിഭ്രമിച്ച് ചിതറിയോടുന്നതുമാണ് ഇതുവരെ കാട്ടിലെ രാജാവായ സിംഹം കണ്ടിരുന്നത്. ആനിമല്‍ പ്ലാനറ്റിലും നാഷണല്‍ ജിയോഗ്രഫിക് ചാനലുകളിലുമെല്ലാം ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുള്ള 'സവിശേഷബുദ്ധിയുള്ള ' ജന്തുവായ 'മനുഷ്യര്‍', മൃഗങ്ങള്‍ക്ക് അത്തരം ബുദ്ധിയില്ലെന്നത് മറന്ന് പലവട്ടം പറഞ്ഞിട്ടുണ്ടാവും, ആ എരുമകളെല്ലാം കൂടി ഒത്തുചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഒറ്റയ്ക്കു വരുന്ന ആ 'കാട്ടുരാജാവിനെ' നിസ്സാരമായി തോല്‍പ്പിക്കാവുന്നതല്ലേയുള്ളൂ എന്ന്...! പക്ഷേ എന്തുചെയ്യാന്‍, വിവരമില്ലാത്ത ജന്തുക്കളാണല്ലോ അവയൊക്കെ!
എന്നാല്‍ ന്യൂജെന്‍ എരുമകള്‍ക്ക് വിവരം വച്ചു തുടങ്ങിയെന്നു വേണം കരുതാന്‍! അങ്ങനെ വിചാരിക്കാനിടയാക്കുന്ന രംഗങ്ങളാണ് കെനിയയിലെ ലേക്ക് നകുരു ദേശീയ പാര്‍ക്കില്‍ നിന്നും നീലുത്‌പോള്‍ ബറുവ എന്ന വിനോദസഞ്ചാരി പകര്‍ത്തിയത് .
ഒരുകൂട്ടം എരുമകളെ പേടിച്ച് ജീവനും കൊണ്ട് മരത്തില്‍ കയറി ഒളിച്ച സിംഹത്തിന്റെ ദൃശ്യങ്ങളാണ് നീലുത്‌പോള്‍ ബറുവ പങ്കുവച്ചത്. നൂറോളം ആഫ്രിക്കന്‍ എരുമകള്‍ ചേര്‍ന്നാണ് സിംഹത്തെ ഭയപ്പെടുത്തി മരത്തിന് മുകളില്‍ കയറ്റിയത്.
മുംബൈയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ നീലുത്‌പോള്‍ ബറുവ പകര്‍ത്തിയ അപൂര്‍വമായ ഈ ചിത്രങ്ങളില്‍ ദേഷ്യപ്പെട്ട് പാഞ്ഞടുക്കുന്ന എരുമകളില്‍ നിന്ന് ജീവന്‍ രക്ഷിക്കാനായി അക്വേഷ്യ മരത്തില്‍ ചാടിക്കയറിയ സിംഹത്തെ കാണാം. മരംകയറ്റം സിംഹങ്ങള്‍ക്ക് അത്രവശമില്ലാത്തതിനാല്‍ തന്നെ പല തവണ സിംഹരാജന്‍ ഊര്‍ന്നു താഴെ വീഴാന്‍ തുടങ്ങി. ഏറെ പണിപ്പെട്ടാണ് മരത്തില്‍ നിന്നു വീഴാതെ പിടിച്ചു നിന്നത്.
സിംഹം കയറിയ മരത്തിനു താഴെയായി കലിപൂണ്ട ആഫ്രിക്കന്‍ എരുമകളും തമ്പടിച്ചു. മരത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസമേറിയതോടെ താഴെ നില്‍ക്കുന്ന എരുമകളെ ഗര്‍ജിച്ച് തുരത്താനും ശ്രമം നടത്തി. ഇതൊന്നും ആഫ്രിക്കന്‍ എരുമകളെ ഭയപ്പെടുത്തിയില്ല. എന്നാല്‍ ഏറെ നേരം കാത്തുനിന്ന് മടുത്തതോടെ എരുമകള്‍ മെല്ല അവിടെ നിന്നും പിന്‍വാങ്ങി. എരുമക്കൂട്ടം പോയതോടെ ജീവന്‍ രക്ഷപെട്ടതിന്റെ ആശ്വാസത്തില്‍ സിംഹവും മരത്തില്‍ നിന്നും ചാടിയിറങ്ങി കാട്ടിലേക്ക് മറഞ്ഞു.
https://www.facebook.com/Malayalivartha