ഫോട്ടോഷോപ്പ് അല്ല! ബോഡിആര്‍ട്ടില്‍ പരീക്ഷണങ്ങളുമായി ദക്ഷിണ കൊറിയന്‍ കലാകാരി

മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഡെയിന്‍ ഡൂണ്‍ സ്‌റ്റൈലിസ്റ്റായും അധ്യാപികയായും ഗ്രാഫിക് ഡിസൈനറായും, ഫിലിം അസിസ്റ്റന്റായുമൊക്കെ പലതരം പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നുണ്ടെങ്കിലും ബോഡി ആര്‍ട്ടാണ് ഡെയിനിന് ഏറെയിഷ്ടം. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്ന നൂതന വിദ്യയാണ് ഡെയിന്‍ തന്റെ മുഖത്ത് പരീക്ഷിക്കുന്നത്.
സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാണ് ഡെയിന്‍ തന്റെ മുഖത്ത് മേക്ക്അപ് ഒരുക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഫോട്ടോഷോപ്പാണെന്നാണ് ഏവരും കരുതുന്നത്. എന്നാല്‍ സമയമെടുത്തുള്ള ഡെയിനിന്റെ പരീക്ഷണങ്ങളാണ് അവ. തന്റെ മുഖത്തെ മേക്ക്അപ് പരീക്ഷണങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഡെയിന്‍ പുറത്ത് വിടുന്നത്.
ഡെയിനിന് ചെറുപ്പം മുതലേ പെയിന്റിങ്ങിനോട് താത്പര്യമുണ്ടായിരുന്നു. കൊറിയയിലെ പ്രസിദ്ധമായ ആര്‍ട്ട് സ്‌കൂളുകളില്‍ നിന്നാണ് സെനോഗ്രാഫിയില്‍ ബിരുദം നേടിയത്. തുടര്‍ന്ന് മേക്കപ്പും ബോഡി ആര്‍ട്ടും പഠിച്ചെടുക്കുകയായിരുന്നു.
ആശയരൂപീകരണമാണ് ആദ്യം വേണ്ടത്. അതിന് ഒരുപാട് നാളുകള്‍ വേണം. തുടര്‍ന്ന് മേക്കപ്പ് തുടങ്ങും. ഇതിന് മൂന്നു മുതല്‍ 12 മണിക്കൂര്‍ വരെ ചെലവഴിക്കേണ്ടി വരുന്നുണ്ട്. അവസാനത്തെ ഘട്ടമാണ് ഡിജിറ്റല്‍ ഫോട്ടോ എടുക്കല്‍. ഇല്യൂഷന്‍ എന്നാല്‍ ആളുകളെ പറ്റിക്കുന്ന ഏര്‍പ്പാടല്ല. അതിന് പിന്നില്‍ വലിയ പല ആശയങ്ങളും ഉണ്ടെന്നും ഡെയിന്‍ യൂണ്‍ പറയുന്നു.
തിയറ്റര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്തെങ്കിലും അതില്‍ തൃപ്തി തോന്നാതിരുന്നുതോടെയാണ്, സ്വന്തം മുഖം തന്നെ പരീക്ഷിച്ചു തുടങ്ങിയത്. വളരെ ചെറിയ ഇമോഷണുകള്‍ പോലും കൃത്യമായി പ്രതിഫലിപ്പിക്കാനാവുക മുഖത്തായതിനാലാണ് മുഖം തന്നെ കാന്‍വാസ്സാക്കിയതെന്നും ഡൂണ്‍ പറയുന്നു.
https://www.facebook.com/Malayalivartha