നദിയില്‍ കുടുങ്ങിയയാളെ കരയിലെത്തിക്കാന്‍ കരം നീട്ടുന്ന ഒറാംഗൂട്ടാന്‍!

ബോര്‍ണിയോയില്‍ വനത്തിനുള്ളിലെ വിഷപാമ്പുകള്‍ നിറഞ്ഞ നദി കുരങ്ങുകള്‍ക്ക് ഏറെ വെല്ലുവിളിയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പാമ്പുകളെ ഇവിടെ നിന്നും പിടികൂടി മാറ്റുന്നതിനായി ഒരാള്‍ നദിയില്‍ ഇറങ്ങി.
നദിയില്‍ ഇറങ്ങിയ ഇദ്ദേഹം നെഞ്ചൊപ്പമുള്ള വെള്ളത്തില്‍ കുടുങ്ങി കരയില്‍ കയറാനാകാതെ നിന്നു.
സംഭവം കണ്ട് സമീപത്തേക്ക് എത്തിയ ഒരു ഒറാംഗൂട്ടാന്‍ ഇദ്ദേഹത്തിന് നേര്‍ക്ക് സഹായഹസ്തം നീട്ടുകയായിരുന്നു. വനത്തിലൂടെ യാത്ര ചെയ്ത അനില്‍ പ്രഭാകര്‍ എന്നയാളാണ് ഈ ചിത്രം പകര്‍ത്തിയത്.
ഏറെ ഹൃദയഹാരിയായ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
https://www.facebook.com/Malayalivartha