Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇതാ ഒരു ഐന്‍സ്റ്റീന്‍കുഞ്ഞ്!

22 MAY 2018 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ, ചിക്കാഗോ പട്ടണത്തിലെ ഒരു ഒന്നര വയസ്സുകാരിക്ക് ഒരു വിളിപ്പേരുണ്ട്. ഐന്‍സ്റ്റീന്‍ 2 .0 എന്നാണ് അവളുടെ ഇരട്ടപ്പേര്. ഐന്‍സ്റ്റീന്റേത് പോലുള്ള വെളുത്ത കമ്പി പോലെ എഴുന്നു നില്‍ക്കുന്ന അവളുടെ തലമുടിയാണ് അവള്‍ക്ക് ഈ പേര് വരാന്‍ ഇടയാക്കിയത്. ഐന്‍സ്റ്റീന്‍ 2 .0 എന്ന ടെയ്‌ലര്‍ മാക്‌ഗോവനെ പോലെ ഈ ലോകത്തില്‍ ഏതാനും കുട്ടികളേ ഉള്ളൂ; അണ്‍ കോംബബിള്‍ ഹെയര്‍ സിന്‍ഡ്രോം ഉള്ളവര്‍. അവരുടെ മുടി ചീകി ഒതുക്കി വയ്ക്കാന്‍ ആവില്ല. എത്ര ചീകിയാലും കമ്പി പോലെ തന്നെ ഇരിക്കും.അവളുടെ മാതാപിതാക്കളായ കാരയും ടോം മക്‌ഗോവാനും അവളുടെ മുടി ഒന്ന് ചീകി ഒതുക്കാന്‍ ആവത് ശ്രമിച്ചിട്ടുണ്ട്. പക്ഷെ നടന്നിട്ടില്ല.

അവള്‍ ചെല്ലുന്നിടത്തെല്ലാം എല്ലാവരുടെയും ശ്രദ്ധ അവളിലായിരിക്കും. കുഞ്ഞിനേയും കൂട്ടി ഷോപ്പിലോ മറ്റോ പോയാല്‍ എട്ടൊമ്പത് തവണ എങ്കിലും ആരെങ്കിലും ഒക്കെ തടഞ്ഞു നിര്‍ത്തി മകളുടെ മുടിയെ കുറിച്ച് ചോദിക്കുമത്രേ. ചിലരൊക്കെ സൗഹൃദ ഭാവത്തിലാണ് കൗതുകം പ്രകടിപ്പിക്കുന്നതെങ്കില്‍, നിങ്ങള്‍ എന്തിനാ ഈ ചെറു പ്രായത്തില്‍ തന്നെ കുഞ്ഞിന്റെ മുടി ബ്ലീച് ചെയ്തത് എന്ന് പരുഷമായി ചോദിക്കും. വേറെ ചിലര്‍, നിങ്ങള്‍ കുഞ്ഞിന്റെ വിരല്‍ പിടിച്ച് ലൈറ്റ് സോക്കറ്റില്‍ കയറ്റി അവള്‍ക്ക് കറന്റ് അടിപ്പിച്ചോ, പിന്നെന്താ ഇവളുടെ മുടി ഇങ്ങനെയിരിക്കുന്നത് എന്നൊക്കെ ചോദിച്ചു കളയും.

എന്നാല്‍ അവളുടെ കുടുംബക്കാര്‍ക്കൊക്കെ കുഞ്ഞിന്റെ വെളുത്ത മുടിയും അതിന്റെ എഴുന്നു നില്‍പ്പും ഒക്കെ ഇഷ്ടമായി. പ്രസിദ്ധ ശാസ്ത്രജ്ഞനായ ഐന്‍സ്റ്റീനിനും ഇത്തരം മുടിയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിനും അണ്‍ കോംബബിള്‍ ഹെയര്‍ സിന്‍ഡ്രോം ഉണ്ടായിരുന്നത് കൊണ്ടാണ് അത്തരം മുടി ഉണ്ടായിരുന്നതെന്ന് എന്ന് അറിഞ്ഞതോടെയാണ് അവര്‍ മകളെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്.

ആദ്യമൊക്കെ ഞങ്ങള്‍ വിചാരിച്ചു, അല്‍പം വെള്ളം പുരട്ടി നന്നായി ചീകിയാല്‍ അതങ്ങ് ഒതുങ്ങി ഇരിക്കുമെന്ന്. പക്ഷെ അതൊക്കെ ശ്രമിച്ചിട്ടും അല്‍പനേരം കഴിയുമ്പോള്‍ മുടി കമ്പി പരുവത്തില്‍ വിടര്‍ന്നു നില്‍ക്കും എന്നാണ് കാരയും ടോമും പറയുന്നത്. ഒരുപാട് കെമിക്കലുകള്‍ ഒന്നും അവളുടെ തലയില്‍ പുരട്ടാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കറ്റാര്‍ വാഴ ജെല്‍ നല്ലതാണ് എന്ന് കേട്ട് അത് ഉപയോഗിച്ച് നോക്കി എങ്കിലും ഒരു വ്യത്യാസവും വന്നില്ലെന്നും കാര പറയുന്നു.

പല മാര്‍ഗങ്ങളും പരീക്ഷിച്ചു നോക്കി ഫലം കിട്ടാതായപ്പോള്‍ ഇനി അവളെ അങ്ങനെയങ്ങ് വിടാന്‍ വീട്ടുകാര്‍ തീരുമാനിച്ചുവത്രേ. അവള്‍ക്കും ബോ വയ്ക്കുന്നതും പിന്നി ഇടുന്നതുമൊന്നും ഇഷ്ടവുമല്ല. ടെയിലര്‍ ജനിച്ചപ്പോള്‍ അവളുടെ തലയില്‍ രോമങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഏകദേശം അഞ്ച് മാസമായപ്പോഴാണ് അവളുടെ തലയില്‍ രോമം വളര്‍ന്നു തുടങ്ങിയത്. എന്നാല്‍ അവളുടെ അച്ഛന്റെയും അമ്മയുടെയും മുടി പോലെ ബ്രൗണ്‍ നിറത്തിലുള്ള മുടി ആയിരുന്നില്ല അവള്‍ക്ക് വളര്‍ന്നത്. പാശ്ചാത്യരുടെ ഇടയിലുള്ള സ്വര്‍ണ തലമുടിയുമായിരുന്നില്ല, അവളുടെ മുടി വെളുത്ത നിറത്തിലുള്ളതായിരുന്നു!

തുടര്‍ന്നാണ് കാരയും ടോമും ജര്‍മനിയിലെ ബേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റെജീന ബെറ്റ്സിനെ സമീപിച്ചത്. അവര്‍ യു എച് എസ് (അണ്‍ കോംബബിള്‍ ഹെയര്‍ )-നെ കുറിച്ച് പഠനം നടത്തുകയാണ്. ഇന്‍സ്റ്റിട്യൂട് ഓഫ് ഹ്യൂമന്‍ ജനറ്റിക്‌സിലെ അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ പറഞ്ഞത് പി എ ഡി 13 , ടി ജി എം 3 , ടി സി എച് എച് എന്നീ മൂന്നു ജീനുകളില്‍ ഏതെങ്കിലും ഒന്നിന് ജനിതകമാറ്റം വരുന്നത് കൊണ്ടാണ് ഈ സ്ഥിതി ഉണ്ടാകുന്നതെന്നാണ്.

പ്രസ്തുത ജീനിന് ജനിതകമാറ്റം സംഭവിച്ച് കഴിഞ്ഞാല്‍ മുടിക്ക് ആകൃതിയും ശക്തിയും നല്‍കുന്ന പ്രോട്ടീനുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു. അപ്പോള്‍ രോമകൂപങ്ങളുടെ ആകൃതിയ്ക്ക് മാറ്റം വന്ന് ത്രികോണാകൃതിയോ, ഹൃദയാകൃതിയോ, വൃക്കയുടെ ആകൃതിയോ കൈവരുന്നു. അവയിലൂടെ പുറത്തു വരുന്ന മുടി ഇപ്രകാരം എഴുന്നു നില്‍ക്കുന്നവ ആയിരിക്കും. മാതാപിതാക്കളായ കാരയേയും ടോമിനെയും ജനിതക പരിശോധനകള്‍ക്ക് വിധേയരാക്കിയപ്പോഴാണ് ജനിതകമാറ്റം സംഭവിച്ച പി എ ഡി 13 ജീന്‍ ഇരുവരിലും ഉണ്ടെന്ന് കണ്ടെത്തിയത്. മാതാപിതാക്കള്‍ രണ്ടു പേര്‍ക്കും ഈ ജീന്‍ ഉണ്ടായിരുന്നതിനാലാണ് അത് ടെയിലറില്‍ പ്രകടമായത്.

അവള്‍ക്ക് ഒരു കുഴപ്പവും ഇല്ലെന്നും ചിലരൊക്കെ വ്യത്യസ്തരാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവോടെ അവളെ വളര്‍ത്തി എടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കാരയും ടോമും പറയുന്നു.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (57 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends