സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നെടുത്ത വായ്പത്തുക തിരിച്ചടപ്പിക്കാന്‍ പുതുമയുള്ള ഒരു ചെനീസ് സ്ട്രാറ്റജി! വായ്പ തിരിച്ചടക്കാത്ത ആളിന്റെ ഫോട്ടോ തിയറ്ററില്‍ കാണിച്ച് നാറ്റിക്കും..!

പണി പലതു പയറ്റിയിട്ടും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നെടുത്ത വായ്പത്തുക തിരിച്ചടിക്കാതെ വിലസി നടക്കുന്നവര്‍ക്ക് കിടിലന്‍ പണിയാണ് ചൈനീസ് അധികൃതര്‍ കൊടുക്കുന്നത്. തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെ പണം അടയ്ക്കാത്തവരുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് അധികൃതര്‍ 'കണക്കുതീര്‍ക്കുന്നത്'. ആളിന്റെ ഫോട്ടോയോടൊപ്പം കക്ഷി അടയ്ക്കാനുള്ള തുകയും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും.
ജപ്തി നോട്ടീസ്, മറ്റു നിയമനടപടി അങ്ങനെ പല വഴികളും പയറ്റിയിട്ടും വായ്പയെടുത്തവര്‍ കടം വീട്ടാതെ വന്നതോടെയാണ് ഇങ്ങനെയൊരു പോംവഴി കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ചൈനയിലെ ഹിജാംഗിലുള്ള പ്രാദേശിക കോടതികളാണ് ഇത്തരമൊരു നടപടിക്ക് ഉത്തരവിട്ടത്.
ആളുകളെല്ലാം പകല്‍ മാന്യന്മാരായതിനാല്‍ സംഗതി വിജയം കാണുന്നുണ്ടെന്നും പണം തിരിച്ചടയ്ക്കാനുള്ള പലരും നാണക്കേടു ഭയന്നു പണം തിരിച്ചടച്ചെന്നും ഹിജാംഗിലെ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് ലി ക്വിവാംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha



























