ടിക്കറ്റ് മെഷീന്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കാന്‍ ശ്രമിക്കുന്ന കാക്ക

ജപ്പാനിലെ ആളുകള്‍ മാത്രമല്ല പക്ഷികളും സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ മറ്റുള്ള രാജ്യങ്ങളിലുള്ളവരേക്കാള്‍ മിടുക്കരാണെന്ന് പറയേണ്ടിയിരിക്കുന്നു. ജപ്പാനിലെ ടോക്കിയോയിലുള്ള കിന്‍ഷീഷോ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് മെഷീനില്‍ നിന്ന് ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്ന ഒരു കാക്കയുടെ ദൃശ്യങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് മെഷീനില്‍ നിന്ന് ഒരു യുവതി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതുകാണാം. തൊട്ടടുത്ത മെഷീനില്‍ ഒരു കാക്ക ഇരിപ്പുണ്ട്. കുറച്ചുനേരം യുവതിയെ നോക്കിയിരുന്നിട്ട് കാക്ക താനിരിക്കുന്ന മെഷീനിന്റെ സ്‌ക്രീനില്‍ ചുണ്ടുകൊണ്ട് തൊടുന്നു. കാക്കയുടെ ചുണ്ടുകൊള്ളുന്നതനുസരിച്ച് ടച്ച് സ്‌ക്രീനില്‍ മാറ്റങ്ങള്‍ വരുന്നുമുണ്ട്. പിന്നെ കാക്ക അവിടെനിന്നിറങ്ങി അടുത്തുനിന്ന യുവതിയുടെ കൈയില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് കൊത്തിയെടുക്കാന്‍ ശ്രമിച്ചു.
യുവതി ആദ്യമൊന്ന് ഭയന്നെങ്കിലും കാക്ക രണ്ടാമതും ശ്രമിച്ചതോടെ അതിനെ ക്രെഡിറ്റ് കാര്‍ഡ് കൊത്തിക്കൊണ്ടുപോകാന്‍ അനുവദിച്ചു. തട്ടിയെടുത്ത കാര്‍ഡുമായി വീണ്ടും ടിക്കറ്റ് മെഷീനില്‍ ചെന്നിരുന്ന കാക്ക കാര്‍ഡ് മെഷീനിലുള്ളില്‍ ഇടാനും ശ്രമിച്ചു. ഒടുവില്‍ ശ്രമം പരാജയപ്പെട്ടപ്പോള്‍ ആ യുവതി ഉപയോഗിച്ചുകൊണ്ടിരുന്ന ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് തിരികെ കൊണ്ടുവന്ന് വച്ചിട്ട് കാക്ക പറന്നുപോയി.
ഇതെല്ലാം കണ്ടുകൊണ്ട് അടുത്തുനിന്നിരുന്ന മറ്റൊരു യാത്രക്കാരനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























