ഇതാ കാണൂ ഈ എസ്‌കലേറ്റര്‍ യാത്ര!

കെട്ടിടങ്ങളിലെ ഉയരമുള്ള ഭാഗത്തേക്ക് ആയാസമെന്യേ കയറുവാവാനായി പല സ്ഥലങ്ങളിലും ഉപയോഗിക്കുന്ന ഉപകരണമാണ് എസ്‌കലേറ്റര്‍ എന്ന ചലിക്കുന്ന കോണിപ്പടികള്‍.
ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം മനസിലാക്കി ഉപയോഗിക്കുമ്പോള്‍ മാത്രമാണ് അത് ഫലവത്താകുന്നത്. ഇതാ കാണ്‍പൂരിലെ റെയില്‍വേ സ്‌റ്റേഷനിലുള്ള ഒരു എസ്‌കലേറ്ററില്‍ വ്യത്യസ്ത രീതിയില്‍ സഞ്ചാരം നടത്തുന്ന രണ്ടുപേരെ കണ്ട് നോക്കൂ, ചിരിച്ച് മണ്ണ് കപ്പും!
താഴെ നിന്നും മുകളിലേക്ക് പ്രവര്‍ത്തിക്കുന്ന എസ്‌കലേറ്ററില്‍ രണ്ടു പേര്‍ മുകളില്‍ നിന്നും താഴേക്കു നടന്നിറങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യല് മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവം കണ്ട് ചിരിയടക്കാന്‍ പാടുപെടുകയാണ് ഏവരും.
https://www.facebook.com/Malayalivartha



























