Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഭൂമിയിലെ സ്വര്‍ഗകവാടം; ടിയാന്‍മെന്‍ മലമുകളിലെ ഈ പ്രകൃതിദത്ത ഗുഹ

14 JUNE 2018 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സ്വര്‍ഗം ഭൂമിയില്‍ തന്നെയാണെന്ന് അനുഭവിച്ചറിയുന്ന മനുഷ്യര്‍ വളരെ കുറവാണ്. അത്തരത്തില്‍ ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് പോകാന്‍ ആരും മരിക്കണമെന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വര്‍ഗത്തിലേക്ക് ഒരു വിസിറ്റ് നടത്തി തിരികെ വരാം. സൗന്ദര്യവും അഭൗമമായ യാത്രാസുഖവും ആസ്വദിച്ച് മടങ്ങാന്‍ പറ്റിയൊരിടം. ഒരു അലങ്കാരത്തിന്, ഭൂമിയിലെ സ്വര്‍ഗമെന്ന് നമ്മള്‍ പല സ്ഥലങ്ങളെയും വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗമേതെന്ന് ചോദിച്ചാല്‍ ടിയാന്‍മെന്‍ എന്ന് അവിടം സന്ദര്‍ശിച്ചവര്‍ പറയും.

സൗന്ദര്യത്തിലും മഹിമയിലും പേരുകേട്ട ഈ സ്ഥലം ചൈനയിലെ ഷ്വാങ്ജാജി (Zhangjiajie) നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. പ്രകൃതിയുടെ ആത്മാവായി കണക്കാക്കുന്ന ഈ സ്ഥലത്ത് നാല് മഹാത്ഭുതങ്ങള്‍ കൂടിയുണ്ട്. ടിയന്‍മാന്‍ മൗണ്ടന്‍ കേബിള്‍ വേ, ടോഗ്റ്റിയന്‍ അവന്യൂ (Tongtian Avenue), ടിയാന്‍മെന്‍ ഗുഹ, മൗണ്ടന്‍ പ്ലേറ്റൗ വിര്‍ജിന്‍ ഫോറസ്റ്റ് (Mountain Plateau Virgin Forest) എന്നിവയാണത്.

ടിയാന്‍മെന്‍ പാര്‍ക്കിലെ സന്ദര്‍ശനത്തില്‍ മുഖ്യഘടകമാണ് മണിക്കൂറുകള്‍ താണ്ടുന്ന ടിയാന്‍മെന്‍ മലമുകളിലെ നടത്തം. ചൈനയില്‍ ഈ ഭാഗത്തെ സ്വര്‍ഗ കവാട പര്‍വതമെന്നാണ് പറയുന്നത്. പ്രകൃതിദത്തമായ ഒരു അദ്ഭുതമാണ് ഇവിടുത്തെ കാഴ്ച. സത്യത്തില്‍ സ്വര്‍ഗത്തിലേക്കുള്ള വഴി തന്നെയാണോ ഈ പ്രകൃതിദത്ത ഗുഹയിലേക്ക് തുറന്നിരിക്കുന്നതെന്ന് കാഴ്ചയില്‍ തോന്നി പോകും. പുരാതന കാലഘട്ടത്തില്‍ എപ്പോഴോ ഇവിടുത്തെ പര്‍വ്വതത്തിന്റെ മുകള്‍ ഭാഗം തകരുകയും ഇത്രയും മനോഹരമായ സ്വര്‍ഗ കവാടം സൃഷ്ടിക്കപ്പെടുകയുമായിരുന്നു. സ്വര്‍ഗകവാടമുള്ള ഈ പര്‍വതത്തിന്റെ പ്രാന്തപ്രദേശത്താണ് ടിയാന്‍മെന്‍ ആരാധനാലയം സ്ഥിതിചെയ്യുന്നത്.

ഇരുപതാം നൂറ്റാണ്ടില്‍ പര്‍വത മുകളില്‍ ഏകദേശം നാലു തവണ 1500 മീറ്റര്‍ ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടമുണ്ടായെന്നും എന്നാല്‍ 15 മിനിറ്റുകള്‍ മാത്രം നീണ്ടു നിന്ന ഈ വെള്ളച്ചാട്ടം പൊടുന്നനെ അപ്രത്യക്ഷ്യമായെന്നും ഒരു കഥയുണ്ട്. 1949-ല്‍ (ചൈന- റിപ്പബ്ലിക്ക് ഓഫ് ചൈന), 1976 (മാവോ സേതൂങിന്റെ മരണം), 1989 (ബീജിംഗില്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും), 1998 (നാടിനെ വിറപ്പിച്ച വെള്ളപ്പൊക്കം) എന്നീ പ്രതിഭാസങ്ങള്‍ നടന്ന വര്‍ഷങ്ങളിലാണ് ഈ വെള്ളച്ചാട്ട പ്രതിഭാസവും ഉണ്ടായതെന്ന് പറയപ്പെടുന്നു. അതിനാല്‍ തന്നെ ചൈനീസ് ജ്യോതിഷികള്‍ ഈ പ്രതിഭാസത്തെ തങ്ങളുടെ വിശ്വാസവുമായി അടുത്ത് ബന്ധപ്പെടുത്തിയാണ് നോക്കി കാണുന്നത്. ഈ സംഭവങ്ങളും മലമുകളിലെ അസാധാരണ പ്രതിഭാസവുമായി ജ്യോതിഷപരമായി ബന്ധമുണ്ടെന്നാണ് ഇവരുടെ വിശ്വാസം.

പ്രകൃതിദത്തമായി രൂപപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിലനില്‍ക്കുന്ന ഗുഹകളില്‍ ഒന്നാണ് ടിയാന്‍മെന്‍ ഗുഹ. മലമുകളില്‍ നിന്നും മണ്ണൊലിച്ച് പോയി സ്വന്തമായി രൂപപ്പെട്ടതാണീ ഗുഹയെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എഡി 263-ല്‍ പര്‍വതത്തിന്റെ ഒരു വലിയ ഭാഗം തകര്‍ന്ന് 131.5 മീറ്റര്‍ ഉയരവും 57 മീറ്റര്‍ വീതിയും 60 മീറ്റര്‍ നീളവുമുള്ള വലിയ ദ്വാരം സൃഷ്ടിക്കപ്പെട്ടു. ഇന്നത് സ്വര്‍ഗത്തിന്റെ കവാടം
എന്നറിയപ്പെടുന്നു. വെള്ളമേഘങ്ങള്‍ കൊണ്ടു പൊതിഞ്ഞ ഈ സ്വര്‍ഗ കവാടം അക്ഷരാര്‍ത്ഥത്തില്‍ മനസിന് കുളിര്‍മ പകരുന്ന കാഴ്ചയാണ്.

 

ഗുഹയിലേക്കെത്താന്‍ കുത്തനെയും ഇടുങ്ങിയതുമായ 999 പടികളുണ്ട് 'സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍'. അത്ര എളുപ്പമല്ല ഈ പടിക്കയറ്റം. ഏതാണ്ട് 30 മിനിറ്റ് കഷ്ടപ്പെട്ട് പടികടന്നെത്തിയാല്‍ ഗുഹാമുഖത്ത് നിന്നും മനോഹരമായ കാഴ്ചകള്‍ കാണാം. മാത്രമല്ല, സ്വര്‍ഗത്തിലേക്കുള്ള പടികള്‍ കയറി സ്വര്‍ഗകവാടത്തില്‍ ചെന്ന് മുട്ടിയെന്ന് അവകാശപ്പെടുകയുമാകാം. ( ഇവിടുത്തെ പടികളുടെ എണ്ണത്തിലെ 9 എന്ന നമ്പര്‍ യാദൃശ്ചികമല്ല. അതിന് ഇവിടുത്തെ സംസ്‌കാരവുമായും വിശ്വാസങ്ങളുമായും അഭേദ്യമായ ബന്ധമുണ്ട്.) ഈ സ്‌റ്റെപ്പുകള്‍ കവര്‍ ചെയ്യാന്‍ ലിഫ്റ്റ് ഉപയോഗിക്കാനും സൗകര്യമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends