ജനിതക വിവരങ്ങള്‍ ഓണ്‍ലൈനാക്കി ഗൂഗിളിന്റെ ജീനോം പ്രോജക്റ്റ്

എല്ലാം ഓണ്‍ലൈനായി ലഭിക്കുന്ന ഇക്കാലത്ത് ഇനി നിങ്ങളുടെ ജനിതകവിവരങ്ങളും ഓണ്‍ലൈനാകുന്നു. ജനിതകവിവരങ്ങള്‍ ഓണ്‍ലൈനില്‍ സൂക്ഷിച്ചു വയ്ക്കാന്‍ സൗകര്യമുണ്ടാകുന്നു. അതാണ് ഗൂഗിളിന്റെ ജീനോം പ്രോജക്റ്റ്. ഗൂഗിളിന്റെ സെര്‍വറുകളില്‍ ഒരു വ്യക്തിക്ക് തന്റെ ജനിതക വിവരം സൂക്ഷിക്കുന്നതിന് നല്‍കേണ്ട ചാര്‍ജ്ജ് 25 ഡോളര്‍മാത്രമാണത്രേ. ആശുപത്രിയില്‍ മരുന്നു നിര്‍മ്മാണ കമ്പനികള്‍, ഗവേഷകര്‍ എന്നിവര്‍ക്കൊക്കെ ഈ സെര്‍വറില്‍ നിന്നുളള വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍.
ഈ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഏതുതരം ജനിതകഘടനയുളളവരിലാണ് ഏതെങ്കിലും ഒരു രോഗം വരുന്നതെന്നറിയാനും ഇതിനു മുന്‍പ് വന്നിട്ടുളള ഏതെങ്കിലും രോഗങ്ങള്‍ക്ക് എന്തുതരം ചികിത്സയാണ് ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നല്‍കപ്പെട്ടത്, അത് ഫലപ്രദമായോ അല്ലെങ്കില്‍ അതിന് എന്ത് ദോഷഫലമാണുണ്ടായത്. എന്നിങ്ങനെയുളള അനേക കാര്യങ്ങളെ ക്കുറിച്ചുളള താരതമ്യപഠനത്തിന് ഈ സര്‍വറുകളെ ഉപയോഗിക്കാനാവും. ജീനോം പ്രോജക്ടിന്റെ അനന്തസാധ്യതകളെ തിരിച്ചറിഞ്ഞ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് 19 ദശലക്ഷം ഡോളര്‍ ചെലവിട്ട് അവരുടെ പക്കലുളള 2.6 പെറ്റാബൈറ്റ് കാന്‍സര്‍ ജീനോം അറ്റ്‌ലസ്സ ഗൂഗിള്‍ ജീനോം പ്രോജക്ടിലേയ്ക്ക് മാറ്റുമെന്ന് കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക മരുന്ന് ഒരു നിശ്ചിത ജനിതകഘടനയുളളവരില്‍ ഫലപ്രദമാകുന്നതായി ശേഖരിച്ചു വച്ചിരിക്കുന്ന വിവരങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ ഇടയായാല്‍ അതേ മരുന്നിനായി അന്വേഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിങ്ങളുടെ ഇ-മെയിലുകളും, ഫോട്ടോകളും ഡോക്യമെന്റുകളുമെല്ലാം ഗൂഗിള്‍ സ്റ്റോറു ചെയ്തു വയ്ക്കുമെന്നറിയാമോല്ലോ. ഇപ്പോള്‍ ഒരു ചുവടുകൂടി ഗൂഗിള്‍ മുന്നോട്ട് നീങ്ങുന്നു എന്നുമാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha