സിറയയില്‍ ഒന്‍പതുവയസുകാരി താരമാകുന്നു

മൂന്നുവര്‍ഷമായി യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സിറിയയില്‍ ഒന്‍പതുവയസുകാരി വീട്ടമ്മയായി വേഷമിടുന്ന കോമഡി ഷോ തരംഗമാകുന്നു. സിറിയയില്‍ വിമതരുടെ പിടിയിലായ പ്രദേശമായ \'അലെപ്പോയിലെ\' ദൈനം ദിന ജീവിതത്തിന്റെ മധുരവും ദുഖവുമെല്ലാം ജനങ്ങളിലേക്കെത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ് കോമഡിഷോയാണ് \'ഉം അബ്‌ഡോ അല്‍-ഹലാബിയ\'. അതില്‍ മുതിര്‍ന്നവരുടേതടക്കമുളള എല്ലാ റോളുകളിലും അഭിനയിക്കുന്നത് ബാലികബാലന്‍മാരാണ് എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ദിവസേനയുളള ബോംബിംഗും അക്രമവും സാധന സാമഗ്രികളുടെ ദൗര്‍ലഭ്യവും എല്ലാമുളള \'അലെപ്പോ\' യിലെ ഒരു വീട്ടമ്മയായ ഉം അബ്‌ഡോ അല്‍-ഹലാബിയ-യെ ഷോയില്‍ അവതരിപ്പിക്കുന്നത് ഒന്‍പത് വയസ്സുകാരിയായ റാഷയാണ്.
സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസ്സദിനെതിരെ ശകാരവാക്കുകള്‍ പറയുന്ന വീട്ടമ്മ, അയാളെ ഭരണത്തില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുന്ന കലാപകാരികളേയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കൂടാതെ സിറിയയുടെ നിഷ്ഠൂരമായ സാമൂഹ്യ ചിട്ടവട്ടങ്ങളെ നന്നായി കളിയാക്കുന്നുമുണ്ട്.
ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കലാപത്തേയും അതിനോടനുബന്ധിച്ച ജീവിതസത്യങ്ങളും പറയാന്‍ കോമഡി മാധ്യമമാക്കിയതിന് സീരീസ് സംവിധായകന്‍ ബഷര്‍ഹാദിയ്ക്ക് ന്യായമുണ്ട്. നേരിട്ട് ഹൃദയത്തില്‍ തട്ടുന്നതിന് കഴിവുണ്ട് കോമഡിയ്ക്ക് എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ തന്നെ ദുരതിത്തിലായിരിക്കുന്ന ജനങ്ങളല്പമൊന്ന് ചിരിച്ചോട്ടെ എന്നും അദ്ദേഹം പറയുന്നു. 30 എപ്പിസോഡാണ് സീരീസിനുളളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha