ജീവിക്കുന്ന അസ്ഥികൂടത്തിന് ജീവിതം നല്കി നഴ്സ്
കാണുന്നവരില്‍ എല്ലാം അറപ്പും വെറുപ്പും ഉളവാക്കി റോഡിലൂടെ അലഞ്ഞു നടന്ന നായയ്ക്ക് തിരികെ ജീവിതവും സ്നേഹവും നല്കി ഒരു നേഴ്സ്. ആ നായയെ ഏറ്റെടുത്ത് സ്നേഹപൂര്‍വം പരിചരിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന് ഇരുവരും ആഴത്തിലുള്ള സൗഹൃദ കഥ പറയുകയാണ് ഇപ്പോള്‍.
ലു എന്നാണ് നഴ്സിന്റെ പേര്. മാരകമായ ത്വക്കുരോഗം ബാധിച്ച് രോമങ്ങള്‍ കൊഴിഞ്ഞ് എല്ലും തോലുമായി നടക്കുകയായിരുന്നു നായ. 2012 ലാണ് നായയെ ലൂ കണ്ടെത്തുന്നത്.നായയുടെ ദുര്സ്ഥിതി കണ്ട ലൂ അതിനെ ഏറ്റെടുത്ത് തായ് ഴു എന്ന് പേരിട്ട് വിളിച്ചു, കൃത്യസമയത്ത് മരുന്നും ഭക്ഷണവും നല്കി അതിനെ വേണ്ടവിധം പരിപാലിച്ചു. രണ്ട് വര്‍ഷം കൊണ്ട് നായ്ക്ക് വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ശരീരമാസകലം വെള്ളരോമങ്ങള്‍ നിറഞ്ഞ് തായ് ഴു സുന്ദരനായി. ഒരു തെരുവുനായയെ സംരക്ഷിച്ച് ചികിത്സിക്കാന്‍ മനസ്സുകാട്ടിയ ലൂ വിന്റെ നല്ല മനസിനെ വാഴ്ത്തുകയാണ് ഈ മേക്ക് ഓവര്‍ വാര്‍ത്തയറിഞ്ഞ മൃഗസ്നേഹികള്‍. മനുഷത്വം മരവിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഈ സംഭവം നടന്നത് ചൈനയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha