എഴുപത്തിയേഴുകാരനായ മണിപ്പൂരിമന്ത്രിക്ക് ഇരുപത്തിനാലുകാരി വധു
മണിപ്പൂരിലെ എഴുപത്തിയേഴുകാരനായ മന്ത്രി ഇരുപത്തിനാലുകാരിയായ നഴ്സിനെ ജീവിത സഖിയാക്കി. മണിപ്പൂരിലെ ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രിയായ ഫുംങ്സാതങ് ടണ്സിംഗാണ് തന്നെക്കാള്‍ 53 വയസ് പ്രായം കുറവുള്ള താന്ങ്ങൈസങ് എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.
വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനമായ ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്, അദ്ദേഹത്തിന്റെ കാബിനറ്റ് മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബന്ധു മിത്രാദികള്‍ എന്നിവര്‍ പങ്കെടുത്തു. ഇത് മന്ത്രിയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യയില്‍ ഫുംങ്സാതങ് ടണ്സിങിന് അഞ്ച് മക്കളുണ്ട്. 2011 ഏപ്രിലില്‍ അസുഖ ബാധയെ തുടര്‍ന്നാണ് ഫുംങ്സാതങിന്റെ ആദ്യ ഭാര്യ മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha