ഭാര്യമാരോടുള്ള സ്നേഹം ആത്മാര്‍ത്ഥമാണോ? എങ്കില്‍ ഖാന്മാര് ഹിന്ദു മതം സ്വീകരിക്കണമെന്ന് ഹിന്ദു മഹാസഭ
ഭാര്യമ്മാരോട് അല്പമെങ്കിലും നിങ്ങള്‍ക്ക് സ്നേഹമുണ്ടോ? എന്ന ചോദ്യവുമായി ഹിന്ദു സമൂഹം രംഗത്തെത്തിയിരിക്കുകയാണ്. ഈ ചോദ്യം ആരോടാണെന്നല്ലേ? ബോളിവുഡിലെ ചില പ്രമുഖരായ താരങ്ങളോടാണ്. നടന്മാരായ ഷാരൂഖാന്, അമീര്‍ ഖാന്, സെയ്ഫ് അലി ഖാന് എന്നിവരോടാണ് ഹിന്ദു മഹാസഭ ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് അവരുടെ ഭാര്യമ്മാരോട് ആത്മാര്‍ത്ഥമായ സ്നേഹമുണ്ടോ എന്നൊരു സംശയം. ഭാര്യമാരോട് ആത്മര്ത്ഥമായ സ്നേഹമാണെങ്കില്‍ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനും അമീര്‍ ഖാനും സെയ്ഫ് അലി ഖാനും ഹിന്ദു മതം സ്വീകരിക്കണമെന്ന ആവശ്യമാണ് ഹിന്ദു മഹാസഭ താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിന്ദു മഹാസഭയുടെ വാരികയായ ഭഹിന്ദുസഭ വാര്‍ത്തയുടെ മുഖപ്രസംഗത്തിലാണ് നടന്മാരോട് ഈ ആവശ്യം ഉന്നയിച്ചത്. ഇവര്‍ക്ക് പുറമെ ഹിന്ദുക്കളായ ഭാര്യമാരുള്ള ഫര്‍ദീന്‍ ഖാനെയും ഇമ്രാന് ഹഷ്മിയെ കുറിച്ചും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്. ഷാരൂഖ് ഗൗരി ഖാനെയും അമീര്‍ കിരണ്‍ റാവുവിനെയും സെയ്ഫ് കരീന കപൂറിനെയുമാണ് വിവാഹം കഴിച്ചിരിക്കുന്നത് .
ഭാര്യമാരെ ആത്മാര്‍ഥമായി നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ ഖാന്മാര് തങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാകണമെന്ന് വാരികയുടെ എഡിറ്റര്‍ മുന്നാ കുമാര്‍ സിംഗ് അഭിപ്രായപ്പെടുന്നു. ഷര്‍മ്മിള ടഗോര്‍, കരീന കപൂര്‍, ഗൗരി, കിരണ്‍ റാവു തുടങ്ങിയവര്‍ ലൗ ജിഹാദിന്റെ ഇരകളാണെന്നാണ് ഹിന്ദുമഹാസഭ വ്യക്തമാക്കുന്നത്. ഹിന്ദു മതം സ്വീകരിക്കണോ വേണ്ടയോ എന്ന് ഖാന്മാര് ഇനി ഒന്ന് ചിന്തിക്കട്ടെ. ഇവരില്‍ നിന്നും കിട്ടുന്ന ഉത്തരം പോസ്റ്റീവാകുമെന്നാണ് എഡിറ്റര്‍ മുന്നാ കുമാര്‍ സിംഗ് പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha