Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതികാര ദാഹിയായ മൂർഖൻ പക വീട്ടാന്‍ യുവാവിന്റെ പിന്നാലെ പാഞ്ഞത് രണ്ട് കിലോമീറ്ററോളം.. പാമ്പുകളെ ഉപദ്രവിച്ചാൽ അവ പിറകെ വരുമോ? പിന്നിലെ സത്യം ഇതാണ്

13 DECEMBER 2019 12:11 PM IST
മലയാളി വാര്‍ത്ത

മൂര്‍ഖന്‍ പാമ്ബുകളെ ഉപദ്രവിച്ചാന്‍ പക വിട്ടാന്‍ അവ പിറകെ വരുമെന്നത് പറയുന്നത് സത്യമാണോ? പാമ്പുകള്‍ പ്രതികാരം ചെയ്യുമോ ? പണ്ടു മുതല്‍തന്നെയുള്ള ഒരു ചോദ്യമാണ്. പ്രതികാരം ചെയ്യുമെന്ന് ചിലര്‍ പറയുമ്പോള്‍ അത് അന്ധവിശ്വാമെന്ന് മറ്റു ചിലര്‍ പറയുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നടന്ന സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു യുവാവ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അബദ്ധത്തിലാണ് ഒരു മൂര്‍ഖന്‍ പാമ്പിന്റെ വാലില്‍ക്കൂടി വാഹനത്തിന്റെ ചക്രങ്ങള്‍ കയറ്റി ഇറക്കിയത്. എന്നാല്‍ അത് ഒരു പൊല്ലാപ്പാകുമെന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് അറിഞ്ഞിരുന്നില്ല. തന്റെ ശരീരത്തില്‍ കൂടി ബൈക്ക് കയറ്റിയവനെ വെറുതെ വിടാന്‍ ആ പാമ്പും ഒരുക്കമായിരുന്നില്ല. അപൂര്‍വ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ജലന്‍ ജില്ല സാക്ഷ്യം വഹിച്ചത്. ഗുഡ്ഡു ചൗധരി എന്ന യുവാവാണ് മൂര്‍ഖന്റെ വാലില്‍ക്കൂടി ബൈക്ക് കയറ്റി വിട്ടത്. എന്നാല്‍ ഗുഡ്ഡുവിനോടു ക്ഷമിക്കാന്‍ മൂര്‍ഖന്‍ ഒരുക്കമല്ലായിരുന്നു. ഗുഡ്ഡുവിന്റെ ബൈക്കിനു പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്ററോളമാണ്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട് ഭയപ്പെട്ട ഗുഡ്ഡു ഒടുവില്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. ബൈക്കിനു പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണു കിടക്കുന്ന ബൈക്കില്‍ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നിരവധിയാളുകള്‍ തടിച്ചുകൂടിയെങ്കിലും അതൊന്നും ഗൗനിക്കാതെ ഒരു മണിക്കൂറോളം പാമ്പ് പത്തിവിരിച്ച് അതില്‍ തന്നെയിരുന്നു. ബൈക്കിന്റെ സമീപത്തേക്കെത്തിയവരെ ചീറ്റിയോടിച്ചു. ഒരു മണിക്കൂറ് കഴിഞ്ഞിട്ടും ബൈക്കില്‍ നിന്നും മാറാതിരുന്ന പാമ്പിനെ അവിടെയുണ്ടായിരുന്ന ആളുകള്‍ കല്ലുപെറുക്കി എറിഞ്ഞതോടെയാണ് മെല്ല ഇഴഞ്ഞു മാറിയത്. പാമ്പ് അവിടെ നിന്ന് പോയപ്പോള്‍ മാത്രമാണ് കൂടിനിന്ന ആളുകള്‍ക്കും ആശ്വാസമായത്. പാമ്പുകളുടെ പ്രതികാരത്തിന്റെ കഥയൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം നേരില്‍ കാണുന്നത് ആദ്യമായിട്ടാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. പാമ്പ് ഇനിയും പ്രതികാരം ചെയ്യാനെത്തും എന്ന ഭീതിയിലാണ് ഗുഡ്ഡു. എന്തായാലും സംഭവം നേരിട്ടുകണ്ട പ്രദേശവാസികളെ മാത്രമല്ല ഈ വാര്‍ത്ത വായിച്ചറിഞ്ഞവരെക്കൂടി ഞെട്ടിച്ചിരിക്കുകയാണ് ഈ മൂര്‍ഖന്‍ പാമ്പ്.

അതേസമയം ഈ സംഭവത്തിന് ശേഷം ഇവിടെ ചർച്ചാ വിഷയമായി മാറുകയാണ് മൂര്‍ഖന്‍ പാമ്ബുകളെ ഉപദ്രവിച്ചാന്‍ പക വിട്ടാന്‍ അവ പിറകെ വരുമോ? ഉപദ്രവിച്ച് വിട്ട പാമ്പും, ഇണയെ കൊന്നാൽ പാമ്പിന്റെ ഇണയും തേടിവന്ന് പ്രതികാരം ചെയ്യുമോ? പഴമക്കാർ ഇങ്ങനെയൊക്കെ പറഞ്ഞു കേട്ടറിവുണ്ട്. എന്നാൽ സത്യം അതല്ല.. ഹിന്ദു ആചാര പ്രകാരം നാഗങ്ങൾ എന്നു പറയുന്നത് ദൈവ സങ്കൽപ്പം ആണ്. നാഗ ദൈവങ്ങൾ ഹിന്ദു സംസ്കാരത്തിന്റെയും പൗരാണികസങ്കല്‍പ്പങ്ങളുടെയും ശക്തമായ അടയാളങ്ങൾ ആയി ആണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ നാഗങ്ങളെ അല്ലെങ്കിൽ സര്‍പ്പങ്ങളെ ഇന്ത്യയിൽ ഒട്ടാകെ ദൈവമായി തന്നെ ആരാധിക്കുന്നുണ്ട്. നാഗ ശാപം അല്ലെങ്കിൽ സര്‍പ്പശാപം ഏഴു തലമുറവരെ നീണ്ടുനില്‍ക്കുമെന്നാണ് ഹിന്ദു ആചാര പ്രകാരം ഉള്ള വിശ്വാസം. സർപ്പങ്ങൾ ആരെയും ദ്രോഹിക്കാറില്ല. മാത്രവുമല്ല ചില സര്‍പ്പങ്ങള്‍ പലരുടെയും രക്ഷകരുമാണ്. കൂടാതെ ചിലര്‍ക്ക് സര്‍പ്പങ്ങള്‍ എന് പറയുന്നത് സംഹാരത്തിന്റെ രൌദ്രമൂര്‍ത്തികളും ആണ്.

ഹിന്ദു ദൈവമായ മഹാദേവന്റെ കഴുത്തില്‍ മാല പോലെ ചുറ്റിക്കിടക്കുന്ന സര്‍പ്പവും മഹാവിഷ്ണുവിന്റെ ശയനത്തിന് ഉപയോഗിക്കുന്ന അനന്തനും ഹിന്ദു സംസ്കാരത്തില്‍ സര്‍പ്പങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നത് കാണിച്ച് തരുന്നവ ആണ്. പഴയ ആളുകൾ സർപ്പങ്ങളെക്കുറിച്ച് നൂറുകണക്കിന് കഥകള്‍ തലമുറകളായി പകര്‍ന്ന് കൊടുക്കാറുണ്ട്. സർപ്പ ദൈവ ആരാധന പോലെയുള്ള ഇത്തരത്തിലുള്ള വിശ്വാസങ്ങളാണ് സര്‍പ്പങ്ങള്‍ക്ക് ഹൈന്ദവ സംസ്കാരത്തില്‍ ഇത്രയധികം പ്രാധാന്യം നേടിക്കൊടുക്കാന്‍ കാരണമായത്.സർപ്പങ്ങളെ കുറിച്ച് പറയപ്പെടുന്ന ചില കഥകള്‍ മാത്രം സത്യമാകുമ്പോള്‍ ഭൂരിഭാഗം കഥകളും വെറും മിഥ്യാ സങ്കൽപ്പങ്ങളും അസത്യവുമാകുന്നു.

അത്തരത്തില്‍ അസത്യമായ ചില കഥകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. പാമ്പാട്ടികളും ചില ജ്യോതിഷികളും മന്ത്രവാദികളുമാണ് സര്‍പ്പങ്ങളെപ്പറ്റിയുള്ള മിഥ്യ ധാരണകളും അസത്യങ്ങളും കൂടുതലായും പ്രചരിപ്പിക്കുന്നതെന്നാണ് വന്യജീവി സംരക്ഷണകരുടെ റിപ്പോർട്ടുകൾ പറയുന്നത്. ഉരഗ വര്‍ഗത്തില്‍പ്പെട്ട രോമവളര്‍ച്ച ഒരിക്കലും ഉണ്ടാകാത്ത സർപ്പങ്ങൾക്ക് താടി വളരും എന്നുള്ളത് ഇത്തരത്തിൽ ഉള്ള ഒരു അസത്യ പ്രചാരണം ആണ്. പക്ഷേ ചില പാമ്പാട്ടികള്‍ ഇന്നും പാമ്പുകള്‍ക്ക് പ്രായമാകുമ്പോള്‍ രോമം വളരുമെന്ന് പറഞ്ഞ് പരത്തുന്നുണ്ട്.

അതുപോലെ തന്നെയാണ് ചേര ഇനത്തിൽ പെട്ട പാമ്പുകള്‍ക്ക് വിഷം ഉണ്ടെന്നാണ് ചിലര്‍ പറഞ്ഞ് പരത്തുന്നത്. എന്നാല്‍ ചേര പാമ്പുകള്‍ക്ക് വിഷം ഇല്ല എന്നതാണ് സത്യം. ചേര പാമ്പുകള്‍ സാധാരണയായി എലികളെയും മറ്റ് ചെറിയ ജീവികളെയും ഭക്ഷിച്ചാണ് കഴിയുന്നത്. ഇവയ്ക്ക് വിഷം ഉണ്ട് എന്നത് ഒരു അസത്യ പ്രചാരണം മാത്രമാണ്. സർപ്പങ്ങളെ കുറിച്ച് ഇത്തരക്കാർക്ക് പറയാൻ ഉള്ള മറ്റൊരു വലിയ കെട്ടുകഥ ആണ് സര്‍പ്പങ്ങളുടെ തലയില്‍ മാണിക്യം ഉണ്ടെന്നുള്ളത്. ഇത് വിശ്വസിക്കുന്നവരും നമ്മുടെ നാട്ടില്‍ ഒരുപാടാണ്. ഒരിക്കലും ഒരു പാമ്പും തലയില്‍ മാണിക്യമോ പവിഴമോ ആയിട്ട് സഞ്ചരിക്കാറില്ല എന്നു സാമാന്യ യുക്തിയോടെ ഒരാൾക്ക് ആലോചിച്ചാൽ ബോധ്യമാവും.

പിന്നീട് പാമ്പുകളെ കുറിച്ച് ഏററവും അധികം പ്രചരിക്കുന്ന ഒരു കാര്യമാണ് പാമ്പുകളെ ഉപദ്രവിച്ച് വിടരുത് പിന്നീട് അവ നിങ്ങളെ തേടി വന്ന് ആക്രമിക്കും എന്നത്. എന്നാൽ അതിന്റെ സത്യാവസ്ഥ എന്തെന്നാൽ പാമ്പുകള്‍ക്ക് നിങ്ങള്‍ ആക്രമിച്ചത് ഓര്‍ത്ത് വയ്ക്കാന്‍ കഴിയില്ല. എവിടെ വച്ചാണ് എന്നോ ആരാണ് ഉപദ്രവിച്ചത് എന്നോ പാമ്പുകള്‍ക്ക് അറിയില്ല എന്നതാണ് സത്യം. അതായത് ഉപദ്രവിച്ച ആളെ തേടി വരാൻ ഉള്ള പ്രതികാര ദാഹം ഒന്നും പാമ്പിന് ഇല്ല. ഒരു പാമ്പിനെ ഉപദ്രവിച്ചാല്‍ അതിന്റെ ഇണ നിങ്ങളെ തേടി വന്ന് കൊല്ലുമെന്നതാണ് അടുത്ത കെട്ടുകഥ. ഒരിക്കലും പാമ്പുകള്‍ തമ്മില്‍ പ്രണയമില്ല, മുന്‍പ് പറഞ്ഞ പോലെ ഇവര്‍ക്ക് പ്രതികാര ദാഹവുമില്ല.പറക്കും പാമ്പ് നിങ്ങളുടെ തല പിളര്‍ന്ന് കളയുമെന്നുള്ളതാണ് അടുത്ത കെട്ടുകഥ. പാമ്പുകള്‍ ഒരിക്കലും പറക്കുന്നതല്ല, തങ്ങളുടെ വാരിയെല്ലുകളെ മുന്നോട്ട് ബലം കൊടുത്ത് ചാടുന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള കാഴ്ച കാണുമ്പോള്‍ ആളുകൾക്ക് തങ്ങളുടെ തല ഈ പാമ്പുകള്‍ പിളര്‍ക്കുമെന്ന് തോന്നുന്നതാണ്.

ഇതൊന്നും അല്ലാതെ ഇന്ത്യയില്‍ വിഷം ചീറ്റുന്ന പാമ്പുകള്‍ ഉണ്ടെന്നാണ് അടുത്ത വലിയ ഒരു കെട്ടുകഥ. സത്യത്തില്‍ ഇതുവരെ ഇന്ത്യയില്‍ വിഷം ചീറ്റുന്ന പാമ്പുകള്‍ ഒന്നും കണ്ടുപിടിക്കപ്പെട്ടട്ടില്ല. വിഷം ചീറ്റാന്‍ ചില മൂര്‍ഖന്‍ പാമ്പുകള്‍ക്ക് സാധിക്കും, എന്നല്ലാതെ അവ ഇന്ത്യയില്‍ ഇല്ല എന്നതാണ് സത്യം. പാമ്പുകളെക്കുറിച്ച് ഏറ്റവുമധികം കഥകള്‍ പ്രചരിക്കുന്ന നാട് നമ്മുടെ ഭാരതം തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (12 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (24 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (34 minutes ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (45 minutes ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (51 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (1 hour ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (7 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends