Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുങ്ങാതിരിക്കാന്‍ അയ്യപ്പന്‍ കനിയണം.... ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു; വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം


കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു... അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ... സെക്കന്റിൽ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്, പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം


പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു... വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്

ഗത്യന്തരം ഇല്ലാതെ വന്നാല്‍ പ്രിയപ്പെട്ടവരെ കൊന്ന സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്യാനുള്ള ജോളിയുടെ ആദ്യ പദ്ധതി പൊളിച്ചടുക്കിയത് അന്വേഷണസംഘം; മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ വാക്കുകളിൽ സയനൈഡ് ജോളി അടുത്തില്ല, ഉള്ളിൽ നീറിയ കുറ്റബോധം കൊണ്ടോ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ഭയമോ മൂലം കാര്യങ്ങൾ കൈവിട്ടതോടെ സയനൈഡിന് പകരം ചില്ല് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ജോളിയുടെ ആത്മഹത്യ ശ്രമം

27 FEBRUARY 2020 08:53 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്ബര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ച വാർത്തയാണ് പുറത്ത് വരുന്നത് . കൈ ഞരമ്പ് മുറിച്ചാണ് ജോളിയുടെ ആത്മഹത്യ ശ്രമം. ജോളിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്ലയിഡ് ഉപയോഗിച്ചാണോ ചില്ല് ഉപയോഗിച്ചാണോ ഞരമ്ബ് മുറിച്ചതെന്ന സംശയം നിലനിക്കുകയാണ്. അതേസമയം കൈഞരമ്പ് സ്വയം കടിച്ച് മുറിച്ചതെന്നാണ് ജോലിയുടെ മൊഴി. എന്നാൽ അത് വിശ്വസനീയമല്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ജോളിക്ക് ഒപ്പമുണ്ടായിരുന്ന സഹ തടവുകാരാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച്‌ അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതിക്ക് ബ്ലയിഡ് പോലുള്ള ഒരു ആയുധം ലഭിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍. കോഴിക്കോട് ജില്ലാ ജയിലില്‍ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറ് സെല്ലുകളാണുള്ളത്.

10 കുറ്റവാളികള്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ സെല്ലിലാണ് ജോളി. അതില്‍ ജോളി അടക്കം ആറ് പേര്‍. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാ പ്രവണത കണ്ടതിനെതുടര്‍ന്നാണ് കൂടുതല്‍ പേരുള്ള സെല്ലിലേക്ക് മാറ്റിയത്. ജയിലില്‍ തൊഴില്‍ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക്‌ പരിശീലനം നല്‍കാന്‍ തുടങ്ങിയില്ലെന്നാണ് സൂചന. താമസിയാതെ തൊഴില്‍ പരിശീലനവും നല്‍കിയേക്കും. അതേസമയം മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ സഹായം തേടിയിരുന്നു. ഞരമ്ബ് മുറിക്കാന്‍ ഉപയോഗിച്ച വസ്തു ജോളിക്ക് എങ്ങനെ ലഭിച്ചും എന്നതില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം കേസിൽ താൻ പിടിക്കപ്പെട്ടാല്‍ സയനൈഡ് കഴിച്ച്‌ മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്ന് ജോളി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകളായ ആല്‍ഫൈന്‍(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്. ഷാജുവിനെ പിന്നീട് ജോളി വിവാഹം കഴിക്കുകയായിരുന്നു. 2011 ഒക്ടോബര്‍ മുപ്പതിനാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആറ് കൊലപാതകങ്ങളില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്. ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നല്‍കിയ പരാതിയിലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

അറസ്റ്റിലാകുന്നതിന്റെ അവസാന നിമിഷം വരെ പിടിച്ച്‌ നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നു. കല്ലറ തുറന്ന പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ പല രാഷ്ട്രീയ നേതാക്കളേയും ജോളി സമീപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ബോധ്യമായതോടെ ചില കഥകള്‍ മെനയാനും ജോളി ശ്രമം നടത്തിയിരുന്നു. തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്ന് അയല്‍വാസികളോട് ജോളി പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ തന്റെ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയായിരുന്നു ജോളിക്ക്. ഗത്യന്തരം ഇല്ലാതെ വന്നാല്‍ കൈയില്‍ കരുതിയിരുന്ന സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി. തന്ത്രപരമായിട്ടായിരുന്നു അന്വേഷണ സംഘം ജോളിയെ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് മാത്രം അന്ന് ആത്മഹത്യ ചെയ്യാന്‍ കഴിയാതെ പോയി. എന്നെങ്കിലും പിടിക്കപ്പെട്ടാല്‍ സയനൈഡ് കഴിച്ചുതന്നെ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളി പൊലീസിനോട് പറഞ്ഞിരുന്നു. ദുരൂഹമാരണങ്ങള്‍ നടന്ന പൊന്നാമറ്റം വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ സയനൈഡ് കണ്ടെത്തിയിരുന്നു. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണു സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നല്‍കിയത്. സയനൈഡ് കഴിച്ചാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാമെന്ന് അറിയാമായിരുന്ന ജോളി, താന്‍ പിടിയിലായാല്‍ തുടര്‍ന്നുണ്ടാകാവുന്ന ക്ലേശകരമായ ചോദ്യംചെയ്യലും തെളിവെടുപ്പും ഭയപ്പെട്ടിരുന്നുവെന്നും അന്ന് വ്യക്തമായിരുന്നു. ഇതെല്ലാം പരിഗണിച്ച്‌ ജോളിക്ക് ജയിലിനുള്ളില്‍ കൗണ്‍സിലിംഗും നല്‍കി. എന്നാല്‍ മാനസികാവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാ ശ്രമം. ആദ്യ ഭര്‍ത്താവ് റോയ് തോമസ് കൊലപാതക കേസില്‍ ഏത് വിധേനയും ജോളിക്ക് ജാമ്യം വാങ്ങിക്കൊടുക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ആളൂര്‍ വക്കീല്‍ കോടതിയില്‍ വാദിച്ചത്. സാധാരണക്കാരിയും പാവവുമായ' ജോളിക്ക് ജാമ്യംകൊടുക്കണമേയെന്ന് പതിവ് ശൈലിയെല്ലാം മാറ്റിവെച്ച്‌ സമാധാനപൂര്‍വ്വം കോടതിയോട് അപേക്ഷിച്ചു. ആളൂരിന്റെ വാദം കഴിഞ്ഞയുടന്‍ പ്രോസിക്യൂഷന്‍ എം.കെ ഉണ്ണിക്കൃഷ്ണന്‍ എഴുന്നേറ്റ് പ്രധാന പോയിന്റായി പറഞ്ഞത് ജാമ്യം കൊടുത്താല്‍ ജോളി ആത്മഹത്യ ചെയ്യാന്‍ വരെ സാധ്യതയുണ്ടന്നാണ്. അടുത്ത ബന്ധുക്കളായ 20 സാക്ഷികളെയും അപായപ്പെടുത്താനുള്ള സാധ്യതയും കോടതി കാണാതിരിക്കരുതെന്ന് വാദിച്ചു. ഈ സമയത്ത് ആളൂര്‍ എഴുന്നേറ്റ് കോടതിയോട് 'she is bold lady' എന്ന് വിളിച്ച്‌ പറഞ്ഞു. അത് കേട്ട് ചിരി തുടങ്ങിവെച്ചത് ജഡ്ജിയാണ്. ഒപ്പം കോടതി മുറിയിലുള്ള എല്ലാവരും ചിരിച്ചു. കുടുകുടാ ചിരി കേട്ടപ്പോഴാണ് ജോളി 'സാധാരണ സ്ത്രീ'യാണെന്ന് 10 മിനിറ്റ് മുന്പ് പറഞ്ഞ കാര്യം ആളൂര്‍ ഓര്‍ത്തത്. ആളൂര്‍ ഒരേ സമയം 'സാധാരണ സ്ത്രീയും ബോള്‍ഡ് സ്ത്രീ'യുമാക്കിയ ജോളിയുടെ വിധി പിന്നെ പറയാമെന്ന് പറഞ്ഞ് അവസാനം ജഡ്ജി ആ ഫയല്‍ ക്ലോസ് ചെയ്തു. ഇതിനിടെയാണ് ജോളിയുടെ ആത്മഹത്യാ ശ്രമവും എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറ്റിപ്പോയി സാറെ..! കസ്റ്റഡിയിൽ കരഞ്ഞ് വിളിച്ച് മാല പൊട്ടിച്ചോടിയ കൗൺസിലർ ജാനകിയുടെ കാലുപിടിച്ച് കരയുന്നു  (1 hour ago)

കുടുങ്ങാതിരിക്കാന്‍ അയ്യപ്പന്‍ കനിയണം.... ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു; വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം  (1 hour ago)

മൊസാംബിക്കിലെ ബെയ്റ തുറമുഖത്തെ എണ്ണക്കപ്പലിൽ ബോട്ടിടിച്ച് കടലിൽ മെക്കാനിക്കൽ എൻജിനീയറെ കാണാതായി  (1 hour ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു...  (1 hour ago)

കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...  (1 hour ago)

 പ്രൊഫ: ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി....  (2 hours ago)

ബസ് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞ് അപകടം...  (2 hours ago)

ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടിക് ടോക്കറുമായ റൊമൈസ സയീദ് വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

സ്വർണ വിലയിൽ മാറ്റമില്ല  (3 hours ago)

പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യയാത്രാ പാസ് പുതുക്കാൻ വൻ തിരക്ക്  (3 hours ago)

കീഴ്‌ത്താടി വിട്ടുപോയി വായയടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായ...  (3 hours ago)

കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി  (3 hours ago)

ശബരിമലയിലെ ആധാരം ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ..? നിലവറ ഇടിച്ച് നിരത്തി SIT സ്വർണം തൂക്കി ..!ആശുപത്രിയിൽ..!  (3 hours ago)

കോലി പുറത്ത്....ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  (4 hours ago)

Malayali Vartha Recommends