ഉള്ളിലെ സങ്കടക്കടലിന്റെ ഇരമ്പം പുറത്തുകാണിക്കാതെ കശ്മീരില്‍ വീരമൃത്യു വരിച്ച മേജര്‍ അനുജ് സൂദിന്റെ ഭാര്യ അകൃതി!

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രമാണ് കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ അനുജ് സൂദിന്റെ മൃതദേഹത്തില്‍ നിര്‍വികാരയായി നോക്കി നില്‍ക്കുന്ന ഭാര്യ അകൃതിയുടെ ചിത്രം. ഇത്തരമൊരു സമയം നേരിടേണ്ടി വരുമെന്ന് നേരത്തേ ബോധമുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന്റെ മൃതദേഹത്തിനു മുന്നില്‍ നിര്‍വികാരയായതെന്ന് അകൃതി പിന്നീടു പറഞ്ഞു.
അനുജ് സൂദും അകൃതിയും തമ്മില്‍ 2016-ലാണ് അടുത്ത സുഹൃത്തുക്കള്‍ വഴി ആദ്യമായി കണ്ടത്. ആ വര്‍ഷം മേയ് ഒന്‍പതിനാണ് അനുജ് ആദ്യമായി പ്രണയാഭ്യര്‍ഥന നടത്തിയതെന്ന് നേര്‍ത്ത വിതുമ്പലിനിടയില്‍ അകൃതി തുടര്‍ന്നു. പരിചയം പ്രണയത്തിലെത്തിയപ്പോള്‍ വിവാഹമായി.
2017 സെപ്റ്റംബര്‍ 29-ന് അകൃതിയുടെ ജന്മനാടായ ധര്‍മശാലയിലെ യോഗില്‍ വച്ച് വിവാഹം. മധുവിധു ആഘോഷിക്കാന്‍ ബാലിയിലേക്ക് പറന്നെങ്കിലും രാഷ്ട്രീയ റൈഫിള്‍സ് 21-ാം ബറ്റാലിയനിലേക്കു പോസ്റ്റിങ് ലഭിച്ചതായി പുനെയില്‍നിന്നു വിളിവന്നതോടെ തിരിച്ചുവന്നു.
അകൃതിയുടേത് സൈനിക പാരമ്പര്യമുള്ള കുടുംബമാണ്്. നാവിക സേനയിലായിരുന്നു പിതാവ്. മുത്തച്ഛന്‍ സൈന്യത്തില്‍ സുബേദാറായാണു വിരമിച്ചത്. മൂന്നിനു വീട്ടിലെത്തിയ ശേഷം ഇരുവരും ചേര്‍ന്നു പുനെയിലേക്കു പോകാനിരിക്കുവേ ആയിരുന്നു അനുജ് സൂദ് വീരമൃത്യു വരിച്ചത്.
https://www.facebook.com/Malayalivartha


























