കൂലി ചോദിച്ചതിന് ഭൂവുടമയുടെ കൊച്ചുമകന് തൊഴിലാളിയെ തല്ലിക്കൊന്നു, ആഗ്രയില്‍ ഭൂവുടമയുടെ വീടിന് നേരെ കല്ലേറ്
ജോലി ചെയ്താല്‍ കൂലി ചോദിക്കുന്നത് ഒരിക്കലും തെറ്റല്ല. അത് ഒരു തൊഴിലാളിയുടെ അവകാശമാണ്. എന്നാല്‍ ആ അവകാശത്തെ ചോദ്യം ചെയ്യാന്‍ വരുന്നത് നിയമവിരുദ്ധവുമാണ്. ലോകത്തെ ഞെട്ടിച്ച അത്തരത്തിലൊരു സംഭവം നടന്നത് ആഗ്രയിലാണ്.
ജോലി ചെയ്തതിന് നാല്പത് വയസുകാരനായ പപ്പു ഭുവുടമയോട് കൂലി ചോദിച്ചതാണ് മരണത്തില്‍ എത്തിച്ചത്. പപ്പുവിന് നൂറു രൂപയാണ് കൂലി നല്കാനുണ്ടായിരുന്നത്. ഭൂവുടമയോട് കൂലി ചോദിക്കാന്‍ പോകവെ പപ്പുവിനെ ഭൂവുടമയുടെ കൊച്ചു മകന് ജയകൃഷ്ണന് തല്ലി കൊല്ലുകയാണ് ചെയ്തത്. റിട്ട. മേജര്‍ എം. എല്‍ ഉപാധ്യായയുടെ കൊച്ചുമകനാണ് ജയകൃഷ്ണന്.
ഭൂമിയില്‍ ജോലി ചെയ്തതിന്റെ കൂലിയായി 100 രൂപ ആവശ്യപ്പെട്ട് പപ്പു വൈകിട്ട് എത്തിയപ്പോഴാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ആദ്യം പപ്പുവും ജയകൃഷ്ണനും വാക്ക് തര്‍ക്കത്തിലാവുകയായിരുന്നു. തുടര്‍ന്ന് പപ്പുവിനെ സമീപത്തെ വയലിലേക്ക് തള്ളിയിട്ട ജയകൃഷ്ണന് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പപ്പു വേദന കൊണ്ട് അലറി വിളിച്ചെങ്കിലും ആരും ഓടി എത്തിയില്ല. കുറെ കഴിഞ്ഞാണ് സംഭവ സ്ഥലത്ത് പോലീസ് എത്തിച്ചേര്‍ന്നത്.
എന്നാല്‍ അപ്പോഴേക്കും പപ്പു അവിടെ വച്ചു തന്നെ മരിച്ച് കഴിഞ്ഞിരുന്നു. പോലീസിനെയും ജനക്കൂട്ടത്തെയും പേടിച്ച് ജയകൃഷ്ണന് ഓടി ഒളിച്ചു. സംഭവത്തെ തുടര്‍ന്ന് പപ്പുവിന്റെ ബന്ധുക്കളും സമുദായാംഗങ്ങളും തെരുവിലിറങ്ങി. ജയകൃഷ്ണന്റെ വീട്ടില്‍ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha