Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍


പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു


എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ... നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്, ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ , ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റെന്നാള്‍ പ്രഖ്യാപിക്കും


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...

ഇത് പുരുഷ പീഡനമല്ലേ? തനിക്ക് മാത്രമുള്ളതെന്നു കരുതി മന്ത്രിമാരും എംഎല്‍എമാരും മണപ്പിച്ചു നടന്നു; പ്രിയസഖിക്ക് എല്ലാംനല്‍കിയിട്ടും അവസാനം പീഡനവീരന്മാര്‍ എന്ന പേരും

08 APRIL 2015 09:39 AM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

ഒരു പ്രേമത്തിന്റെ ആഴം അതിന്റെ വിശ്വാസമാണ്. ആ വിശ്വാസം കളഞ്ഞ് കുളിച്ചാല്‍ എല്ലാം തീര്‍ന്നില്ലേ. ഇവിടെ പറ്റിക്കപ്പെട്ടത് ആപ്പ ഊപ്പ കോന്തന്മാരായ പെണ്ണാളന്‍മാരല്ല. അറിവിന് അറിവും തന്ത്രത്തിന് തന്ത്രവും കുതന്ത്രവും എല്ലാം അറിയുന്ന വീര കേസരികളാണ്. ജീവിതത്തിന്റെ സായം കാലത്ത് ഒരു പെണ്ണിനെപ്പോലും മനസില്‍ പ്രതിഷ്ഠിക്കാന്‍ സമയമോ സൗകര്യമോ ഇല്ലാത്തവരാണ് കേരളം ഭരിക്കുന്ന ഇവര്‍.
ആ ഭരണ കര്‍ത്താക്കളുടെ മുമ്പില്‍ പാല്‍ പുഞ്ചിരിയുമായി അതീവ സുന്ദരിയായ ഒരാള്‍ കടന്നു വന്നു. പണ്ടെങ്ങോ കണ്ടുമറന്ന സ്വപ്ന നായികമാരുടെ ഒരു വശ്യത അവളില്‍ കണ്ടില്ലേ എന്ന് പലര്‍ക്കും സംശയം. ആ സംശയം സത്യമാണെന്ന് ചുറുചുറുക്കും പ്രസരിപ്പും ഉള്ള എംഎല്‍എമാര്‍ക്കും നേതാക്കന്‍മാര്‍ക്ക് മുതല്‍ പടുകിഴവന്മാരായ മന്ത്രിമാര്‍ക്ക് വരെ തോന്നി.
ഇവരാരും ഈ സര്‍പ്പ സുന്ദരിയുടെ പുറകേ പോയതല്ല. അവരുടെ ഓഫീസികളില്‍ കയറിയിറങ്ങി തന്റെ സാമ്പത്തിക ആവശ്യം നേടിയെടുക്കാനായി ഈ വീര നായകരെ ചുറ്റിക്കളികളിലൂടെ വശത്താക്കുകയായിരുന്നു.
മുദ്രാവാക്യം വിളിയുമായി നടന്ന നല്ലകാലത്ത് പെണ്ണിന്റെ മുഖത്തു പോലും നോക്കാന്‍ കഴിയാത്ത ഈ ശൂരന്മാരാണ് ഒരു പെണ്ണിനെ കണ്ടപ്പോള്‍ മനസിളകിയത്. അവരുടെ ആവശ്യം ഇവരെ സംബന്ധിച്ച് നിസാരം. കേരളത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തേയ്ക്ക് കൊണ്ടു വരാന്‍ സോളാര്‍ വൈദ്യുതി സമ്പൂര്‍ണമാക്കണം. എന്താ തെറ്റ്. ആരെങ്കിലും ഇതില്‍ കുറ്റം കണ്ടെത്തുമോ? മാത്രമല്ല നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ കിട്ടുന്ന നല്ല അവസരം. ഇങ്ങനെ ചില കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതിന് പകരം കിട്ടുന്നതോ, ജീവിതത്തില്‍ ഇന്നേവരെ കിട്ടാത്ത സ്വര്‍ഗീയ അനുഭൂതി. വയസായെന്നു കരുതി അങ്ങനെയങ്ങ് ആ അനുഭൂതി വേണ്ടെന്നു വയ്ക്കാമോ. പേരിന് മന്ത്രിയും എംഎല്‍എയുമൊക്കെ ആയി. ഈ സുന്ദരിയാകട്ടെ സ്‌നേഹിക്കുന്നത് തന്നെമാത്രം. തന്റെ അധികാരം ഉള്ളതു കൊണ്ടാണ് ഈ പെണ്ണും പിള്ള ചുറ്റിക്കറങ്ങി നില്‍ക്കുന്നത്. അപ്പോള്‍ പിന്നെ കിട്ടുന്ന ആ അനുഭൂതി എന്തിന് വേണ്ടെന്നു വയ്ക്കണം. അങ്ങനെ അവര്‍ അറിഞ്ഞ് കൊണ്ട് കണ്ണടച്ച് പാല് കുടിച്ചു. ഒരിക്കല്‍ കുടിച്ചപ്പോള്‍ പലതവണ കുടിക്കണമെന്ന് തോന്നി.
ഈ പരാക്രമികള്‍ കരുതിയത് ഈ പാല് കുടിക്കാനുള്ള അവസരം തനിക്ക് മാത്രമാണെന്നാണ്. അതില്‍ അവര്‍ സര്‍വശക്തമായ ദൈവത്തോട് പലവട്ടം മുട്ടുരുമ്മി നന്ദി പറഞ്ഞു. ഭര്‍ത്താവിന്റെ മാറ്റം കണ്ടപ്പോള്‍ പാവം പിടിച്ച ഭാര്യമാര്‍ക്കും സന്തോഷം. എന്നാല്‍ ദൈവം ഒരാള്‍ക്ക് മാത്രമുള്ളതല്ലല്ലോ. അങ്ങനെ ആ പാലുകുടിക്കാനുള്ള അവസരം ബാക്കിയുള്ളവര്‍ക്കും കൂടി ലഭിച്ചു. ചുരുക്കി പറഞ്ഞാല്‍ തങ്ങള്‍ക്ക് മാത്രമാണ് ഈ സുന്ദരിയെ കിട്ടിയതെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു. അതിലൊരു രാജിവച്ച മന്ത്രിമാത്രം മറ്റൊരു പൊട്ടിക്കരഞ്ഞ യുവ മന്ത്രിക്ക് വീതംവച്ചു. 
അങ്ങനെ കവി ഭാവനയില്‍ എല്ലാവര്‍ക്കും തിമിരം ബാധിച്ചു. കണ്ണടകള്‍ എല്ലാവര്‍ക്കും വേണ്ടിവന്നു.
ആ തിമിരത്തില്‍ വെട്ടിലായ പുത്തന്‍പണക്കാര്‍ കേസുമായി എത്തി. അതോടെ നമ്മുടെ നായികയെ പൊക്കി അകത്താക്കി. കോടിക്കണക്കിന് രൂപ കടം വീട്ടാതെ പുറത്തിറങ്ങാന്‍ പറ്റാത്ത ആ നായിക മനസാ ശപിച്ചു. മണപ്പിച്ച് നടന്ന ആരും ഒരാപത്തു വന്നപ്പോള്‍ തിരിഞ്ഞ് നോക്കിയില്ല. ശേഷിച്ച കാലം ജയിലിലാണെന്ന് ബോധ്യം വന്നപ്പോള്‍ അവര്‍ വേണ്ടപ്പെട്ടവര്‍ക്ക് പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഒരു കത്തെഴുതി. ആ കത്തോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. അസ്ഥാനത്ത്, തങ്ങള്‍ക്ക് മാത്രമായുണ്ടായ പ്രേമമാണ് ഒരു ഡസണിലേറെ പേര്‍ക്കുണ്ടെന്നറിഞ്ഞത്.
എന്നാല്‍ ചങ്കുറപ്പോടെ ഒരാളും, എനിക്ക് അവളെ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞില്ല. എല്ലാവരും ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും നടിച്ചില്ല. കാരണം നമ്മുടെ പുറം മേനി തന്നെ. നമ്മുടെ രാഷ്ട്രീയക്കാര്‍ സന്യാസിമാരെ പോലാകണമെന്ന് ആരോ എപ്പോഴോ എഴുതി വച്ചു. പെണ്ണിന്റെ പേരില്‍ ആരോപണം വന്നാല്‍ രാജി മാത്രമേ ഉള്ളൂ വഴി. പിന്നെ കാനന വാസമാണ്. അബ്ദുള്ള കുട്ടിയുടെ അവസ്ഥ ഉദാഹരണം മാത്രം.
രണ്ടാമത് അഴിമതി. രാജ്യത്തിന്റെ സമ്പത്ത് ഒരു പെണ്ണിന് കിട്ടാനായി നിയമപരമല്ലാത്ത മാര്‍ഗം സ്വീകരിക്കല്‍. ഇത് വലിയ തെറ്റ് തന്നെയാണ്.
ഇങ്ങനെ സന്യാസികള്‍ സുഖം തേടിപ്പോയ വിവരം നാട്ടുകാരില്‍ നിന്നും ഒളിച്ച് വയ്ക്കാനാണ് ഇപ്പോഴും ഈ മീശയുള്ളവര്‍ ശ്രമിക്കുന്നത്. ഒരാള്‍ പോലും ഈ നായിക തങ്ങളെ ട്രാപ്പിലാക്കിയെന്ന് പറയുന്നില്ല. അങ്ങനെ ഭരണത്തെ നിയന്ത്രിക്കുന്ന ഡസണ്‍ കണക്കിന് മന്ത്രിമാരും നേതാക്കളുമാണ് കബളിപ്പിക്കപ്പെട്ടത്. എല്ലാം കഴിഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വിലപേശലും. ഒരാളും ഒന്ന് പ്രതിരോധിക്കാന്‍ പോലും നിന്നില്ല. പകരം നായികയുടെ അഡ്വക്കേറ്റ് ഡീല്‍ ഓര്‍ നോ ഡീല്‍ നടത്തി പണം കൊയ്തു. പകരം കോടതിക്ക് മറ്റൊരു കത്തും നല്‍കി. അവസാനം കോടിക്കണക്കിന് രൂപ എറിഞ്ഞ് ഇവരുടെ ബിനാമികള്‍ കടക്കാരെ ഒതുക്കി നായികയെ വെളിയിലെത്തിച്ചു. 
പഴയ കത്ത് പിസി ജോര്‍ജ് യുദ്ധത്തില്‍ പുറത്തായതോടെ നായിക തന്നെ രംഗത്തെത്തി. അതല്ല കത്തെന്ന് കാണിച്ച് പുതിയ കത്ത് ഉയര്‍ത്തിപ്പിടിച്ചു. ചാനലുകാരല്ലേ ആള്. റേറ്റിംഗ് കൂട്ടാന്‍ അവര്‍ അതിലെ ഓരോ അരിയും സൂം ചെയ്ത് അരിച്ചു പെറുക്കി.
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ മുതല്‍ കിഴവനായ ആര്യാടന്‍ മുഹമ്മദ് വരെയുണ്ടെന്നാണ് വിവിധ ചാനലുകളുടെ കണ്ടെത്തല്‍. പി സി വിഷ്ണുനാഥ്, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍ തുടങ്ങിയവരുടെ പേരുകളും കത്തിലുണ്ടെന്ന് പീപ്പിള്‍ ടിവി റിപ്പോര്‍ട്ടു ചെയ്തു.

ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായല്ലോ. സരിത ഒളിപ്പിച്ച കത്ത് ജനങ്ങളറിഞ്ഞു. ഇപ്പോള്‍ ഈ നായകന്മാര്‍ വില്ലന്‍മാരായി കഴിഞ്ഞു. ഇനിയുള്ള ഇവരുടെ ഭാവി സരിത തീരുമാനിക്കും.

തീരുമാനം എന്തുമാകട്ടെ. ഈ ചര്‍ച്ചയില്‍ നിങ്ങള്‍ക്കും ഉണ്ടല്ലോ ഒരഭിപ്രായം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്വാസമായി മഴയെത്തുന്നു... സംസ്ഥാനത്ത് അതി കഠിനമായ ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം... ഇന്ന് 13 ജില്ലകളിലും മഴ സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (23 minutes ago)

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ... നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്, ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ , ഹയര്‍സെക്കന്‍ഡറി  (42 minutes ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (53 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് .... 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായ  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി  (4 hours ago)

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (5 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (5 hours ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (5 hours ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (10 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (10 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (10 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (10 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (10 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

Malayali Vartha Recommends