ആറടി തലമുടി നീളമുള്ള ഉത്തര്‍പ്രദേശുകാരി യുവതി ഗിന്നസ്ബുക്കിലേക്ക്
മുടി വളരാന്‍ എന്തെല്ലാം മരുന്നുകളാണ് പലരും കഴിക്കുന്നത്. ഫലം നിരാശമാത്രമായിരിക്കും. നീണ്ട മുടി ഏതൊരു സ്ത്രീയും ഒന്നാഗ്രഹിക്കും. അതിനായി എന്തെല്ലാം ശ്രമങ്ങളാണ് പലരും നടത്തി വരുന്നത്. എന്നാല്‍, ആറാടി നീളമുള്ള തലമുടിയുമായി ഒരു യുവതി ഗിന്നസ് ബുക്കിലേക്ക് ഇടം പിടിക്കാന്‍ പോകുന്നു. ഉത്തര്‍ പ്രദേശിലെ ബാഗ്പതില്‍ ഇരുപത്തി നാലുകാരിയായ പ്രിയങ്കയാണ് ഇടം പിടിക്കാന്‍ പോകുന്നത്.
കുട്ടിക്കാലം മുതല്‍ സാധാരണ ശുദ്ധമായ വെള്ളിച്ചെണ്ണയാണ് ഉപയോഗിച്ച് വരുന്നതെന്നും പ്രിയങ്ക പറയുന്നു. മറ്റ് രാസവസ്തുക്കളോ ഷാംബുകളോ ഉപയോഗിക്കാറില്ലെന്നും പ്രിയങ്ക പറയുന്നു. സ്ത്രീകളുടെ സൗന്ദര്യമാണ് മുടി. എല്ലാ സ്ത്രീകളും മുടികളെ നന്നായി വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. പക്ഷെ, ഇന്ന് പല സത്രീകളും മുടിയെ അവരുടെതായ രീതിയില്‍ വെട്ടിമാറ്റുന്നു. അത് നല്ലൊരു പ്രവണതയല്ലെന്നും പ്രിയങ്ക പറയുന്നു. മുടിയില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാനാണ് ശ്രദ്ധക്കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha