നോര്‍വേയില്‍ ആകാശത്ത് നിന്ന് മണ്ണിരകള്‍ പെയ്തിറങ്ങിയതായി റിപ്പോര്‍ട്ട്
ചുവപ്പ് മഴയ്ക്കും ഉല്ക്കമഴയ്ക്കും തീഗോളത്തിനും ശേഷം ആകാശത്ത് നിന്ന് മഴയായി ഇഴജന്തുക്കള്‍ പെയ്തിറങ്ങിയതായി റിപ്പോര്‍ട്ട്. നോര്‍വേയിലാണ് ഈ വിചിത്രപ്രതിഭാസം ഉണ്ടായത്. മണ്ണിരകളാണ് മഴയായി ഒരു പ്രദേശമാകെ പെയ്തിറങ്ങിയത്.
മഞ്ഞുമൂടിയ പര്‍വതത്തിലൂടെ സ്കീയിങ്ങ് നടത്തുകയായിരുന്ന ജന്തുശാസ്ത്ര അധ്യാപിക ക്രിസ്റ്റീന്‍ ഈര്സെറ്റഡാണ് ഇത് നോര്‍വീജിയന്‍ വാര്‍ത്ത ഏജന്‍സിയായ ദ ലോക്കലില്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ പലയിടത്തും സമാനസംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ട് വന്നു.
എന്നാല്‍ ഇത് ആദ്യസംഭവമല്ലത്രെ. 1920ല്‍ സ്വീഡനിലും മണ്ണിരകള്‍ പെയ്തിറങ്ങിയ സമാനമായ സംഭവം ഉണ്ടായിരുന്നു.സ്കോട്ലന്ഡില് 2011ല്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളും ഇത്തരമൊരു ജീവി മഴയ്ക്ക് സാക്ഷ്യം വഹിച്ചു.
ടൊര്‍ണാഡോ പോലുള്ളവ ആഞ്ഞടിക്കുമ്പോള്‍ ചുഴലിക്കാറ്റില്‍പ്പെട്ട് എവിടുന്നെങ്കിലും ഉയര്‍ന്ന് പോകുന്നവ പിന്നീട് നിലത്ത് പതിക്കുന്നതാവാം ഈ പ്രതിഭാസത്തിന് കാരണമെന്നാണ് ഇതിന്റെ വിശദീകരണം.
1921 മേയ് 21ന് ജിബ്രാള്‍ട്ടറില്‍ ഒരു തവളമഴ തന്നെ ഇത്തരത്തില്‍ പെയ്തത്രെ. ഹെര്‍ട്ഫോര്‍ഡ്ഷെയറില്‍ 1996 മെയ്ല് പെയ്തത് മീനുകളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha