Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ മലയാളികള്‍... തലസ്ഥാന ഭരണം പിടിച്ച് 45-ാം ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...

വർഷങ്ങൾക്ക് മുൻപ് ആ പെൺകുട്ടികൾക്ക് സംഭവിച്ചത്! ആത്മാക്കളെ വശത്താക്കുന്നതിന് പിന്നിൽ സംഭവിക്കുന്നത് എന്ത്? സുശാന്തിന്റെ ആത്മാവിനെ വിളിച്ച് വരുത്തിയ പാരനോർമൽ വിദഗ്ദ്ധൻ! തെളിവ് സഹിതം വെളിപ്പെടുത്തി മെന്റലിസ്റ്റ് നിപിന്‍ രംഗത്ത് വരുമ്പോൾ വിശ്വസിക്കേണ്ടത് എന്താണ്? പ്രേതത്തെ ഓജോബോർഡിൽ വിളിച്ചുവരുത്തുന്ന പാരാനോർമൽ എക്‌സ്‌പേർട്ടുകളും സജീവമാകുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ആത്മാക്കളെ വശത്താക്കി അവരോടുള്ള സംസാരം ഹരമാക്കിയവരെ കുറിച്ച് പുറത്ത് വരുന്നത് ഭയാനകരമായ ആ രീതികൾ

05 AUGUST 2020 11:19 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന് അവകാശപ്പെട്ട് പാരാനോർമൽ വിദഗ്ധനെന്ന് പറയപ്പെടുന്ന സ്റ്റീവ് ഹഫ് രംഗത്തെത്തിയത് ആരും മറക്കാനിടയില്ല. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സ്റ്റീവ് അവകാശവാദം ഉന്നയിച്ചത്. സുശാന്തിന്റെ ആരാധകരുടെ ആവശ്യപ്രകാരമാണ് ഇതെന്നും സ്റ്റീവ് പറഞ്ഞിരുന്നു. സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം(സ്പിരിറ്റ് ബോക്സ്) വഴിയാണ് ആത്മാക്കളോടുള്ള സ്റ്റീവിന്റെ വർത്തമാനം. വീഡിയോയിൽ സ്റ്റീവിന്റെയല്ലാത്ത മറ്റൊരു ശബ്ദവും വ്യക്തമാക്കിയിരുന്നു. വെളിച്ചത്തിലാണോ എന്ന സ്റ്റീവിന്റെ ചോദ്യത്തിന് പറയൂ സ്റ്റീവ്, അതേ വെളിച്ചം ലഭിക്കുന്നുണ്ട് എന്നാണ് മറുപടി. എങ്ങനെയാണ് മരിച്ചതെന്നതിന്, എല്ലാം ഡോക്ടർമാർ പുറത്തു വിടും എന്നാണ് മറുപടി നൽകിയത്. പത്തു വർഷത്തിലേറെയായി താൻ ആത്മാക്കളുമായി സംവദിക്കാറുണ്ടെന്നാണ് സ്റ്റീവ് അവകാശപ്പെടുന്നത്. എന്നാൽ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന അമേരിക്കന്‍ പാരാനോര്‍മല്‍ വിദഗ്ദന്‍ സ്റ്റീവ് ഹഫിന്റെ അവകാശവാദം വ്യാജമാണെന്ന് വ്യക്തമാക്കി മെന്റലിസ്റ്റ് നിപിന്‍ നിരാവത്ത് രംഗത്തെത്തിയിരുന്നു.

എന്നാൽ സുശാന്തിന്റെ ആരാധകർ പലരും തന്നെ സ്റ്റീവിന്റെ വാക്കുകൾ ഉൾക്കൊണ്ടു. ഇത് പോലെ തന്നെ മറ്റൊരു രീതിയാണ് പ്രേതത്തെ ഓജോബോർഡിൽ വിളിച്ചുവരുത്തുന്ന പാരാനോർമൽ എക്‌സ്‌പേർട്ടുകളും ചെയ്യുന്നത്. ഓജോബോർഡിൽ കളിച്ച ഒരു പെൺകുട്ടിയുടെ അനുഭവം ആർക്കും മറക്കാനാകാത്ത ഒന്നാണ്. കോയമ്പത്തൂരിലെ ഒരു കോളേജ് ഹോസ്റ്റലിൽ വച്ചായിരുന്നു സംഭവം. കോഴിക്കോട്ടുള്ള ഒരു പെൺകുട്ടിയാണ് കഥാപാത്രം. ഹോസ്റ്റൽമുറിയിൽ ഓജോ ബോർഡ് കളിച്ച കുട്ടി വിളിച്ചുവരുത്തിയത് ആ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത മറ്റൊരു കുട്ടിയുടെ ആത്മാവിനെയാണത്രെ. ആത്മാവിനോട് താദാത്മ്യം പ്രാപിക്കാൻ ഈ കുട്ടി ആത്മഹത്യയ്ക്കും മുതിർന്നു. വീട്ടുകാരും ഇത് മാനസികപ്രശ്നമായി കണ്ടില്ല. മറിച്ച് ബാധകൂടിയതായി കണ്ട് ഒഴിപ്പിക്കൽശ്രമത്തിനായി കൊണ്ടുപോവുകയായിരുന്നു.

ഒരു കാലത്ത് നമ്മുടെ കൊച്ചുകേരളത്തിലെയും യുവജനങ്ങളെയും ഓജോബോർഡ് ജ്വരം ആവേശിച്ചിരുന്നു. ഓജോ ബോർഡിനെ വിശ്വസിച്ച് അതനുസരിച്ച് കർമങ്ങൾ ചെയ്ത് ഫലം പ്രതീക്ഷിച്ചിരിക്കുന്ന ഒട്ടേറെപ്പേരുണ്ട്. വനിതകളും കുട്ടികളുമാണ് ഇതിൽ കൂടുതലായി ആകർഷിക്കപ്പെടുന്നത്. മമ്മൂട്ടിയുടെ 'അപരിചിതൻ' എന്ന ചിത്രവും മലയാളികൾ മറക്കാനായിടയില്ല.

കോളേജിനോട് ചേർന്ന വനിതാ ഹോസ്റ്റലുകളിലെല്ലാം തന്നെ ഒന്നിലേറെ ഓജോ ബോർഡുകൾ കുട്ടികളുടെ കൈയിലുണ്ടാകുമെന്ന് അദ്ധ്യാപകർ തന്നെ സമ്മതിക്കുന്നുണ്ട്. ഓജോ ബോർഡ് ഒരു തമാശയായി കാണുന്നവർക്ക് കുഴപ്പമില്ല. എന്നാൽ, ചിലർ ഇതിന് അടിമപ്പെടും. കണ്ണൂർ ജില്ലയിലെ ഒരു സ്‌കൂളിൽ മൂന്നുവർഷംമുമ്പ് നടന്ന സംഭവം ഇപ്പോഴും എല്ലാവരും ഓർക്കുന്ന ഒരു കാര്യമാണ്.

യൂത്ത് സ്‌കൂൾ കലോത്സവം നടക്കുന്ന സമയം അടച്ചിട്ട ക്ലാസ്റൂമിൽ പെൺകുട്ടികളുടെ നിലവിളി കേട്ടായിരുന്നു അദ്ധ്യാപികമാർ മുറി തുറപ്പിച്ചത്. കാര്യം ഇതാണ്; മൂന്ന് പെൺകുട്ടികൾ ഓജോ ബോർഡ് കളിച്ചു. അതിൽ ഒരാൾ വിളിച്ച ആത്മാവ് വന്നത്രെ. ആ കുട്ടി മുറിയുടെ ഒരു ഭാഗത്ത് ചൂണ്ടിക്കാണിച്ച് അവിടെ ആത്മാവ് വന്നതായി പറഞ്ഞു. ആത്മാവിനോട് ഓരോന്ന് ചോദിക്കാനും തുടങ്ങി. ഇതുകണ്ട് മറ്റു കുട്ടികൾ നിലവിളിക്കാനും തുടങ്ങി.

കുട്ടിയെ അദ്ധ്യാപികമാർ സമാധാനിപ്പിച്ചുവിട്ടെങ്കിലും പിന്നീടും ഈ പ്രവണത കണ്ടുതുടങ്ങി. വീട്ടിൽ വിവരമറിയിച്ചപ്പോഴാണ് വീട്ടുകാർ കുട്ടിയെ കടുത്ത അന്ധവിശ്വാസത്തിലാണ് വളർത്തിയതെന്ന് അറിയാൻ കഴിഞ്ഞത്. ദിവസങ്ങൾക്കുശേഷം സ്‌കൂളിലെ ഒരു അദ്ധ്യാപികയിൽ ഈ കുട്ടി മരിച്ചുപോയ മുത്തച്ഛന്റെ രൂപം ദർശിച്ചു. പിന്നെ അദ്ധ്യാപികയുമായി വല്ലാത്ത അടുപ്പമായി. മറ്റാരെങ്കിലും അദ്ധ്യാപികയോട് സംസാരിച്ചാൽ ആകെ പ്രശ്നം.

ഒരിക്കൽ താക്കീത് ചെയ്ത അദ്ധ്യാപികയോട് ആത്മഹത്യാഭീഷണി മുഴക്കാനും കുട്ടി മടികാണിച്ചില്ല. ഏതായാലും കുട്ടി ഇപ്പോൾ മനോരോഗ ചികിത്സയിലാണ്. ഈ 21ാം നൂറ്റാണ്ടിലും മന്ത്രവാദത്തിനും കൂടോത്രത്തിനും വലിയ ഡിമാന്റ് തന്നെയാ ഇപ്പോഴും. വമ്പന്മാർ ഉൾപ്പെടെ ഇത്തരം രീതികളുടെ ആരാധകരുമാണ്. കൂട്രാത്രവും മന്ത്രവാദും ആഭിചാരവുമെല്ലാം ഇപ്പോൾ ഓൺലൈനിലാണ്. ഇന്ത്യൻ മന്ത്രവാദികൾക്കും നൈജീരിയൻ മന്ത്രവാദികൾക്കുമാണ് മാർക്കറ്റിൽ ഡിമാന്റ്. കോവിഡ് കാലം ആയതോടെ ഇത്തരം ടീമുകൾക്ക് വലിയ ചാകരയാണ് ഉണ്ടാവുന്നത്. ഐടി മേഖലയിലെ ഉന്നത ജോലി രാജിവെച്ച് ഓൺലൈൻ മന്ത്രവാദം നടത്തുവരും ഇപ്പോഴുണ്ട്.

സത്യത്തിൽ ആത്മാക്കളെ വിളിച്ച് വരുത്തി സംസാരിക്കാൻ സാധിക്കുമോ? എല്ലാ രീതികളും പുറത്ത് വരുമ്പോൾ അങ്ങനെയൊരു സംശയം ചിലരിലെങ്കിലും ഉണ്ടാകാം. എന്നാൽ അങ്ങനെ സംഭവിക്കുമെന്നും ഇല്ലെന്നും വിശ്വസിക്കുന്നവർ നമുക്ക് ചുറ്റിനും ഉണ്ടാകും. അത് സത്യാമാണെന്നോ മിഥ്യയാണെന്നോ തെളിയിക്കാൻ പഠനങ്ങൾക്ക് ആയിട്ടില്ല എന്നതാണ് വാസ്തവം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ ടി-20 മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് നാഗ്പുരിൽ...  (4 minutes ago)

സ്വര്‍ണ വിപണിയില്‍ അപ്രതീക്ഷിത മാറ്റം  (20 minutes ago)

അവസാന മണിക്കൂറിൽ ഹൈക്കോടതിയിൽ കൊടൂര നീക്കം..! രാഹുലിനെതിനെ POCSO..? അഡ്വ ജോൺ V/S അഡ്വ രാജീവ്  (28 minutes ago)

സ്‌കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി വിജയിച്ച മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി  (30 minutes ago)

സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത കോൾ സെന്‍റർ സംവിധാനമായ 'സ്മാർട്ടി' പ്രവർത്തനസജ്ജമായി...  (36 minutes ago)

23 ന് മോദി തലസ്ഥാനത്ത് നഗരം വിറപ്പിച്ച് റോഡ് ഷോ..! SPG വളഞ്ഞു, കാൽലക്ഷം പേർ ഇറങ്ങും,VVR-ന്റെ പട്ടാഭിഷേകം..!  (42 minutes ago)

ഭൂമി ഇടപാടുകളിൽ ലാഭം, പുതിയ സൗഹൃദങ്ങൾ! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (57 minutes ago)

സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന്  (1 hour ago)

ചെങ്ങന്നൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു  (1 hour ago)

  ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ യാ​നി​ക് സി​ന്ന​റും മ​ഡി​സ​ൻ കീ​സും ര​ണ്ടാം റൗ​ണ്ടി​ലേക്ക്  (1 hour ago)

ആകാംക്ഷയോടെ മലയാളികള്‍... തലസ്ഥാന ഭരണം പിടിച്ച് 45-ാം ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും  (1 hour ago)

ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ ഇന്നലെ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത്  (2 hours ago)

സിനിമാസമരം പിൻവലിച്ച്‌ സംഘടനകൾ  (2 hours ago)

ശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം...  (3 hours ago)

കേരള നിയമ സഭയുടെ ചരിത്രത്തിലെ ആദ്യ സംഭവം...  (3 hours ago)

Malayali Vartha Recommends