Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ചാത്തന്നൂരിനു സമീപം പൊലീസ് സംഘത്തെ ഞെട്ടിച്ച് കറുത്ത രോമങ്ങൾ നിറഞ്ഞ ആ രൂപം! ഇരുളിലേക്ക് മറഞ്ഞ രൂപത്തിന് പിന്നാലെ പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്തനാകാതെ പോലീസ്... പക്ഷെ സംഭവിച്ചത് മറ്റൊന്ന്...

09 SEPTEMBER 2020 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. പൊലീസ് പട്രോളിങ് സംഘവുമാണ് കറുത്ത രോമങ്ങൾ നിറഞ്ഞ ആ രൂപം ആദ്യം കണ്ടത്. ഒറ്റ നോട്ടത്തിൽ കാര്യം മനസിലായതോടെ നാട്ടുകാരോടും വിവരം പറഞ്ഞു. എന്നാൽ പൊലീസ് പട്രോളിങ് സംഘവും കരടിയെ കണ്ടെന്നു വ്യക്തമാക്കിയതോടെ വനംവവകുപ്പിന്റെ ദ്രുതകർമ സേന രംഗത്തെത്തി പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. കരടിയാണോ മറ്റു ജീവികളാണോ എന്ന സംശയവും ബാക്കിയായി.

നാട്ടുകാരെയും പോലീസിനെയും അമ്പരപ്പിച്ച ആ സംഭവം ഇങ്ങനെയാണ്. ചാത്തന്നൂർ ശീമാട്ടി ജംക്‌ഷൻ, ജെഎസ്എം തുടങ്ങിയ ഭാഗങ്ങളിൽ കരടിയെ കണ്ടെന്നാണു വിവരം. ഇന്നലെ പുലർച്ചെ 2.30നാണ് സംഭവം. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ സുരേഷ്ബാബു, സിപിഒ സതീശ് കുമാറും പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്.

വരിഞ്ഞത്ത് ശീമാട്ടിയിലേക്കു വരുന്നതിനിടെയാണ് ആദ്യം കരടി മുന്നിൽ പെടുന്നത്. കുറച്ചു ദൂരം ഓടിയ ശേഷം ഇരുട്ടിൽ മറഞ്ഞു. ഇതിനു കുറച്ച് അകലെ ശീമാട്ടി ജംക്‌ഷനു സമീപത്ത് കാറിൽ സഞ്ചരിച്ച കുടുംബം കരടിയെ കണ്ടതായി പറയുന്നു.

ശീമാട്ടിക്കു സമീപം നിന്ന മത്സ്യക്കച്ചവടക്കാരോട് ഇവർ വിവരം പറഞ്ഞു. പൊലീസ് സംഘം സ്റ്റേഷനിൽ എത്തിയ ശേഷം വീണ്ടും ശീമാട്ടിയിലേക്കു വരുമ്പോൾ ജെഎസ്എമ്മിനു സമീപം വച്ച് കരടി വീണ്ടും പൊലീസിനു മുന്നിൽ പെട്ടു. പുരയിടത്തിൽ നിന്നു ദേശീയപാതയിലേക്ക് ചാടുകയായിരുന്നു. ഇവിടെ നിന്ന് ഓടി പുരയിടത്തിൽ മറഞ്ഞു. ഡ്രോൺ ക്യാമറ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു വനംവകുപ്പിന്റെ പരിശോധന.

ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, ഫോറസ്റ്റ് ഓഫിസർ നൗഷാദ്, ദിലീപ് മനോജ്, തുടങ്ങിയവർ നേതൃത്വം നൽകി. നാട്ടിൽ കരടിയെ കണ്ട കാര്യം നേരം പുലർന്നപ്പോൾ കാട്ടുതീ കണക്കെ പരന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശവുമായി ഏതാനും വാർഡുകളിൽ ഉച്ചഭാഷണിയിൽ അറിയിപ്പു നൽകി. വർഷങ്ങൾക്കു മുൻപു പ്രചരിച്ച കടുവയുടെ വിഡിയോ ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ പരന്നു. ജി.എസ്.ജയലാൽ എംഎൽഎ, പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.സണ്ണി, റവന്യു അധികൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു. ഉച്ചയോടെ മീനമ്പലത്തിനു സമീപം കരടിയെ കണ്ടെന്ന അഭ്യൂഹം പാരിപ്പള്ളി പൊലീസിനു ലഭിച്ചെങ്കിലും അന്വേഷണത്തിൽ വ്യാജമെന്നു തെളിഞ്ഞു. പ്രദേശത്ത് പട്രോളിങ് തുടരുമെന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ.ജയൻ അറിയിച്ചു. കരടിയുടെ സ്ഥാനം കണ്ടെത്തിയാൽ പെട്ടെന്നു പിടികൂടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവ ദിവസം നടന്നതിങ്ങനെയായിരുന്നു... "സമയം പുലർച്ചെ 2.30. വരിഞ്ഞത്ത് നിന്നു ശീമാട്ടിയിലേക്കു വരുകയായിരുന്നു പട്രോളിങ് സംഘം. പൊലീസ് ജീപ്പിനു മുന്നിൽ പെട്ടെന്ന് ഒരു കറുത്ത ജീവിയെ കണ്ടു. കുറച്ചു ദൂരം അതു ജീപ്പിനു മുന്നിൽ ഓടി... പിന്നെ ഞൊടിയിടയിൽ ഇരുട്ടിൽ മറഞ്ഞു. എന്തു ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചു പോയി. തൊട്ടുപിന്നാലെ ശീമാട്ടി മുസ്‌ലിം പള്ളിയുടെ സമീപം മത്സ്യക്കച്ചവടക്കാർ കൂടി നിൽക്കുന്നതു കണ്ടു. കാര്യം തിരക്കിയപ്പോൾ കാറിൽ സഞ്ചരിച്ച ഒരു കുടുംബം അൽപം മുൻപ് കരടിയെ കണ്ടതായി പറഞ്ഞു.

വേഗം സ്റ്റേഷനിൽ എത്തി ശക്തിയേറിയ ടോർച്ചുമായി ജെഎസ്എം ആശുപത്രിയുടെ സമീപത്തേക്കു മടങ്ങിയെത്തിയപ്പോൾ കരടി സമീപത്തെ പുരയിടത്തിൽ നിന്ന് ദേശീയപാതയിലേക്കു ചാടി തെക്കു വശത്തെ ഇടറോഡിലേക്കു നീങ്ങുന്നു. കറുത്ത രോമങ്ങൾ നിറഞ്ഞ രൂപത്തിനു ഏതാനും അടി നീളമുണ്ട്.

കരടി തന്നെയെന്ന് ഇതോടെ ഉറപ്പിച്ചു. ജീപ്പ് ഈ ഭാഗത്തേക്ക് തിരിച്ചപ്പോൾ പൊന്തക്കാടുകൾ നിറഞ്ഞ പുരയിടത്തിൽ മിന്നായം പോലെ മാഞ്ഞു.രണ്ടു തവണയും കരടിയെ കണ്ടപ്പോഴും സിപിഒ സതീശ് കുമാറും ഒപ്പമുണ്ടായിരുന്നു". എന്തായാലും സംഭവത്തിന് ശേഷം പരിഭ്രാന്തിയോടെയാണ് നാട്ടുകാർ. കരടിയെ പെട്ടെന്ന് തന്നെ പിടിക്കാൻ പറ്റുമെന്നാണ് ഫോറസ്റ്റ് ഓഫിസർ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (39 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (51 minutes ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (59 minutes ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (1 hour ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (1 hour ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (1 hour ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (1 hour ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (2 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (2 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (2 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (2 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (3 hours ago)

Malayali Vartha Recommends